തത്സമയ വാര്‍ത്തകള്‍

സ്‌കൂള്‍ ഗണിതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.......

മാര്‍ച്ച് 19 ന് ഞായറാഴ്ച രാവില 10ന് സ്‌കൂളില്‍ നടക്കുന്ന 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലേക്ക് സ്വാഗതം 2017-18 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നു.

Wednesday, 16 August 2017

Thursday, 20 April 2017

പുത്തനുണര്‍വ്വുണ്ടാക്കി നാടകക്കളരി
ഈവര്‍ഷം റമദാന്‍ വെക്കേഷനും വാര്‍ഷിക അവധിയും ഒന്നിച്ച് വന്നതിനാല്‍ വിദ്യാര്‍ഥികളില്‍ പഠനാവേശം ഇരട്ടിച്ചിരിക്കുകയാണ്. ഈ ആവേശം ഏറെ കാണാനായത് രണ്ട് ദിവസങ്ങളിലായി സ്‌കൂളില്‍ നടന്ന നാടകക്കളരിയിലാണ്. കളിച്ചും അനുഭവിച്ചും പഠനം അറിയുന്ന വിദ്യാര്‍ഥികള്‍ക്ക് നാടകക്കളരി നല്‍കിയ പ്രചോദനം ചെറുതല്ല. നിരവധി നാടക സ്റ്റേജുകളില്‍ നിറഞ്ഞു നിന്ന പ്രമുഖ നാടക അധ്യാപകനായ മനീഷ് മാഷിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ജീവിത കലയെ കുറിച്ച് അഭിനയ കവിത രചിച്ചത്. സ്‌കൂളിലെ അധ്യാപകരും മറ്റു വിദ്യാര്‍ഥികളും പ്രോത്സാഹനവുമായി എത്തിയതോടെ വിദ്യാര്‍ഥികള്‍ എല്ലാം സ്വയം അറിയാന്‍ ശ്രമിക്കുകയായിരുന്നു. കൂട്ടിന് ബിരിയാണിയുടെ സ്വാദ് കൂടിയായപ്പോള്‍ ഈ അനുഭവം സ്ഥിരമായുണ്ടാവണേ എന്ന് മനക്കണക്ക് കൂട്ടിയിരിക്കണം. ഏതായാലും രണ്ട് ദിവസത്തെ നാടകക്യാമ്പ് സംഭവ ബഹുലമായിരുന്നു വിദ്യാര്‍ഥികള്‍ക്ക്. . സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍ സി.സി, രതീഷ് ബാബു സാര്‍, ബെന്നി മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഷിന്‍സ് സര്‍, ബാബു തെലപ്പുറത്ത്, ശ്രീവിദ്യാ ടീച്ചര്‍, മൊയ്തീന്‍ മാസറ്റര്‍, ഷിന്‍സി ടീച്ചര്‍ തുടങ്ങിയവര്‍ നാടകക്കളരിയില്‍ പങ്കെടുത്തു.

Monday, 20 March 2017

പൂര്‍വ്വ വിദ്യാര്‍ഥികളുടെ 1000 രൂപ മെമ്പര്‍ഷിപ്പ് ഉദ്ഘാനം ചെയ്തു
ഉപ്പള: പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട 1000 രൂപ മെമ്പര്‍ഷിപ്പ് എ.ജെ.ഐ.സംഘം ജന. സെക്രട്ടറി മാളിക അബ്ദുല്ലയില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ഓള്‍ഡ് സ്റ്റുഡന്റ് വികസന സമിതി ട്രഷറര്‍ മഹ്മൂദ് ഹാജി നാട്ടകല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ഥി സമിതിയുടെ പ്രധാന പ്രവര്‍ത്തകരായ ഈസ്മാഈല്‍ ഹാജി ചക്കര, ഉസ്മാന്‍ ഹാജി മമ്മു ഹാജി, റിട്ടേഡ് പോസ്റ്റ് മാസ്റ്റര്‍, ഹസൈനാര്‍, ഹനീഫ് കല്‍മാട്ടെ തുടങ്ങിയവര്‍ ട്രഷറര്‍ മഹ്മൂദ് ഹാജി നാട്ടകലിനെ 1000 രൂപ ഏല്‍പിച്ചു. സ്‌കൂളില്‍ നിന്നും പടിച്ചിറങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളെയും പങ്കെടുപ്പിച്ച് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വികസന സമിതി.





അധ്യാപകരും കൈകോര്‍ത്ത സമഗ്ര വികസനം
സ്‌കൂളിന്റെ സമഗ്ര വികസനത്തിന് അധ്യാപകരും കൈകോര്‍ത്തപ്പോള്‍ അതൊരു ചരിത്ര മുഹൂര്‍ത്തമായി. പൂര്‍വ്വ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ എല്ലാ തിരക്കുകളും മാറ്റി വെച്ച് സ്‌കൂളിലെത്തിയ മുഴുവന്‍ അധ്യാപകരും വലിയ തുകയാണ് സ്‌കൂളിന്റെ വികസനത്തിനായി വാഗ്ദാനം ചെയ്തത്. പുര്‍വ്വ വിദ്യാര്‍ഥികളെല്ലാം 1000 രൂപ നല്‍കി വികസന ഫണ്ട് വിജയിപ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ മാനേജര്‍ ബഹ്‌റൈന്‍ മുഹമ്മദ് ഹാജി, ഹെഡ് മാസറ്റര്‍ അനില്‍ കുമാര്‍ സി.സി, അധ്യാപകരായ ബെന്നി മാസ്റ്റര്‍, മൊയ്തീന്‍ മാസ്റ്റര്‍, സുചിത ടീച്ചര്‍, ശ്രീവിദ്യ ടീച്ചര്‍, ജയപ്രഭ ടീച്ചര്‍, ബാബു മാസ്റ്റര്‍, രേണുക ടീച്ചര്‍, സജീഷ് മാസ്റ്റര്‍, സുബൈര്‍ മാസ്റ്റര്‍, രതീഷ് ബാബു മാസ്റ്റര്‍, ജിഷ ടീച്ചര്‍, സുമയ്യ ടീച്ചര്‍, വീണ ടീച്ചര്‍, ഫാത്വിമ ടീച്ചര്‍, ഡിന്‍സി ടീച്ചര്‍, ക്ലര്‍ക്ക് ഷബീര്‍ തുടങ്ങിയവര്‍ നല്ല തുക വികസന ഫണ്ടിലേക്ക് സംഭാവന ചെയ്യുകയായിരുന്നു. അതോടെ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. ആറോളം ലാപ്‌ടോപ്പുകള്‍, രണ്ട് പ്രൊജക്ടറുകള്‍, വിദ്യാര്‍ഥികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി 2 വാട്ടര്‍ ഫില്‍ട്ടര്‍ നവീകരണം, അഞ്ഞൂറോളം ചെയറുകള്‍, രണ്ട് ഗെയ്റ്റുകളുടെ നിര്‍മാണം, ഇന്റര്‍ലോക്ക് നിര്‍മാണം, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ യൂനിഫോം സൗജന്യമായി നല്‍കല്‍ തുടങ്ങിയവ സദസ്സില്‍ പെട്ട പലരും വാഗ്ദാനം ചെയ്തു. പതിനായിരക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പദ്ധതി പൂര്‍ണ്ണാര്‍ത്ഥത്തില്‍ എത്തിച്ച് 10 കോടി രൂപയുടെ സമഗ്ര പദ്ധതി ഉടന്‍ നടപ്പിലാക്കാനാണ് പൂര്‍വ്വ വിദ്യാര്‍ഥി വികസന കമ്മിറ്റിയുടെ ഉദ്ദേശം.


 


സ്‌കൂളിന്റെ സമഗ്ര വികസനത്തിന് 10 കോടി രൂപയുടെ പദ്ധതി 
ഉപ്പള: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബ്ധിച്ച് എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ വിളിച്ചു കൂട്ടിയ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ടത് 10 കോടി രൂപയുടെ സമഗ്ര പദ്ധതി. രണ്ട് കയ്യും നീട്ടിയാണ് പുതിയ കമ്മിറ്റിയും നിറഞ്ഞ സദസ്സും ഇത് സ്വീകരിച്ചത്. സ്‌കൂളിന് മുറ്റത്തുള്ള 1200 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഇന്റര്‍ലോക്ക് ചെയ്യുക, ക്ലാസ് റൂമുകള്‍ ടൈലിംഗ് ചെയ്യുക, ഡൈനിംഗ് ഹാള്‍, സ്വിമ്മിംഗ് പൂള്‍, മോഡേണ്‍ കിച്ചണ്‍ തുടങ്ങിയവ നിര്‍മിക്കുക, വെയ്‌സ്റ്റ് മെറ്റീരിയല്‍ ട്രീറ്റ്‌മെന്റ് പ്ലാന്‍, ഓഡിറ്റോറിയം, പൂന്തോട്ടം, കിച്ചണ്‍ ബയോഗ്യാസ് പ്ലാന്റ്, ഫ്‌ളാഗ് പോസ്റ്റ്, 40 ആധുനിക ശുചി മുറികള്‍, കുട്ടികളുടെ പാര്‍ക്ക്, മഴ വെള്ള സംഭരണി, സ്റ്റേജ്, തുടങ്ങിയവ സ്ഥാപിക്കുക, അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് 12 ക്ലാസ് റൂമുകള്‍ സമഗ്രമായി വികസിപ്പിച്ചെടുക്കുക, സി.സി.ടി.വി ക്യാമറകള്‍ ഫിറ്റ് ചെയ്യുക, സ്‌കൂള്‍ ചുമരുകള്‍ പൈന്റ് ചെയ്യുക, സ്‌കൂള്‍ ഗ്രൗണ്‍് റൂഫ് ചെയ്യുക, പ്രൊജക്ടര്‍ സിസ്റ്റം ഉപയോഗിച്ചുള്ള 10 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സംവിധാനിക്കുക, എല്ലാ ക്ലാസുകളിലേക്കുമായി മുപ്പതോളം ലാപ്‌ടോപുകള്‍ വാങ്ങുക, 500 ചെയറുകള്‍, ലൈബ്രറി റൂമുകള്‍, ലാബ തുടങ്ങിയവ നവീകരിക്കുക, ഒന്നാം ക്ലാസ് ഒന്നാന്തരമാക്കുക തുടങ്ങിയ പദ്ധതികള്‍ക്ക് 10 കോടിയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്.
    ഇതൊരു സാധാരണ പദ്ധതിയല്ലെന്നും കടലാസില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും കാണേണ്ടവരെയെല്ലാം കണ്ടെത്തി ഏതറ്റം വരെ പോയും ഈ പദ്ധതിയുടെ നടത്തിപ്പിന് കമ്മിറ്റി സജ്ജമാണെന്നും അതിന്റെ പ്രതിഫലനം കുട്ടികളുടെ വികസനത്തിന് ഉപയുക്തമാക്കുമെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പൂര്‍വ്വ വിദ്യാര്‍ഥി കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അബ്ബാസ് ഹാജിയുടെ വാക്ക് വന്‍ കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്.


പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് പുതിയ കമ്മിറ്റി
ഉപ്പള: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ വിളിച്ചു കൂട്ടിയ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ തെരഞ്ഞെടുത്ത പുതിയ ഓള്‍ഡ് സ്റ്റുഡന്റ് സ്‌കൂള്‍ വികസന കമ്മിറ്റി ഭാരവാഹികള്‍:
   
പ്രസിഡന്റ്:ഹസൈനാര്‍ (റിട്ടേഡ് പോസ്റ്റ് മാസ്റ്റര്‍), വൈസ് പ്രസിഡന്റ്:ഹിന്ദുസ്ഥാന്‍ മോണു, അബ്ദുല്ല ഹാജി മണ്ണം കുഴി, തിരുവനന്തപുരം, അബ്ദുല്‍ ഖാദര്‍ നാട്ടകല്‍ (റിട്ടേഡ് കസ്റ്റംസ് കമ്മീഷണര്‍), ബി.സി മമ്മിഞ്ഞി ഹാജി, ഇസ്മാഈല്‍ ഹാജി ചക്കര, അബ്ബാസ് ഹാജി,  ലണ്ടന്‍ മുഹമ്മദ് ഹാജി
ജനറല്‍ സെക്രട്ടറി: ഹനീഫ് കല്‍മാട്ട, ജോ. സെക്രട്ടറിമാര്‍: ശാഹുല്‍ ഹമീദ്, അബ്ദുല്ല മാതേരി, ഹനീഫ് പി. കെ, റഫീഖ് അഹ്മദ്, ഹമീദ് നീല്‍കമല്‍, ട്രഷറര്‍: മഹ്മൂദ് ഹാജി നാട്ടകല്‍
എക്‌സ്ഒഫീഷ്യല്‍മേമ്പേഴ്‌സ്: പി.കെ മൂസ ഹാജി (പ്രസിഡന്റ്, എ.ജെ.ഐ സംഘം), അബ്ദുല്ല മാളിക (ജന. സെക്രട്ടറി, എ.ജെ.ഐ സംഘം), അബ്ദുല്‍ ഹനീഫ് കാസര്‍കോട് (ട്രഷറര്‍, എ.ജെ.ഐ സംഘം), ബി.എം മൂസ മാസ്റ്റര്‍ (വൈസ് പ്രസിഡന്റ്, എ.ജെ.ഐ സംഘം), ബഹ്‌റൈന്‍ മുഹമ്മദ് ഹാജി (മാനേജര്‍,എ.ജെ.ഐ.എ.യു.പി സ്കൂള്‍), പി.കെ അഷ്‌റഫ് (മാനേജര്‍, എ.ജെ.ഐ.എസ്.എസ്.ഇ.സ്‌കൂള്‍ നയാബസാര്‍
, നയാബസാര്‍), മേമ്പേഴ്‌സ്: ഹമീദ് കോസ്‌മോസ്, ഹസൈനാര്‍ കൊണ്ടക്കൂര്‍, റിയാസ് അയ്യൂര്‍, റസാഖ് പൂന, സുഹറ അബ്ദുല്ല കോട്ട, ഹലീമ, ആയിശാബി, ടീച്ചേര്‍സ് റെപ്രെസെന്റീറ്റീവ്:    ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ സി.സി, ബെന്നി മാസ്റ്റര്‍ , മൊയ്തീന്‍ മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, രതീഷ് ബാബൂ മാസ്റ്റര്‍, ശ്രീവിദ്യ ടീച്ചര്‍, സുബൈര്‍ മാസ്റ്റര്‍, സുമയ്യ ടീച്ചര്‍

സ്‌കൂളിന്റെ സമഗ്ര വികസനത്തിനായി പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഗമിച്ചു.
ഉപ്പള: പടിയിറങ്ങിപ്പോയവര്‍ അക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കിയ സ്‌കൂളിന്റെ മുറ്റത്ത് എല്ലാ തിരക്കുകളും മാറ്റി വെച്ച് ഒരിക്കല്‍ കൂടി സംഗമിച്ചപ്പോള്‍ ഗതകാല സ്മരണകള്‍ പലരുടെയും കണ്ണുകളെ ഒരിക്കള്‍ കൂടി ഈറനണിയിപ്പിച്ചു. ഗൃഹാതുരത്ത്വത്തിന്റെ ഓര്‍മകള്‍ പുതുക്കി വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ മുറ്റത്ത് അവര്‍ പുതിയ വിദ്യാര്‍ഥികളായപ്പോള്‍ എല്ലാവരുടെയും മുഖത്ത് ഒരേ തിളക്കമായിരുന്നു.
    മൊയ്തീന്‍ മാഷിന്റെ പ്രാര്‍ഥനയോടെ തുടങ്ങിയ സംഗമത്തില്‍ മാനേജര്‍ ബഹ്‌റൈന്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു. എ.ജെ.ഐ സംഘം ജനറല്‍ സെക്രട്ടറി അബ്ദുല്ല മാളിക സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മൂസ ഹാജി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ സി.സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേഡ് പോസ്റ്റ് മാസ്റ്റര്‍ ഹസൈനാര്‍, ഹിന്ദുസ്ഥാന്‍ മോണു, ബി.സി മമ്മിഞ്ഞി, ഇസ്മാഈല്‍ ഹാജി ചക്കര, അബ്ബാസ് ഹാജി, ഹനീഫ കല്‍മാട്ട, ശാഹുല്‍ ഹമീദ്, അബ്ദുല്ല മാഡീരി, ഹനീഫ് പി.ബി, റഫീഖ്, ഹമീദ് നീല്‍കാമല്‍, മഹ്മൂദ് ഹാജി നാട്ടകല്‍, ഹമീദ് കോസ്‌മോസ്, ഹസൈനാര്‍ കുണ്ടക്കൂര്‍, റിയാസ് അയ്യൂര്‍, സുഹറ, ഹലീമ, ആയിശാബി, പി.ടി.എ പ്രസിഡന്റ് ടി.കെ ആരിഫ്, അധ്യാപകരായ ബെന്നിമാസ്റ്റര്‍, മൊയ്തീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുബൈര്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.




Saturday, 18 March 2017


ഗണിതം വിനോദമാക്കി വിദ്യാര്‍ഥികള്‍
(എ.ജെ
ഐ.എ.യു.പിസ്‌കൂളില്‍ ഗണിതോത്സവത്തിന് ഉജ്ജ്വല തുടക്കം)
കടിച്ചാല്‍ പൊട്ടാത്ത കണക്കുകള്‍ എ.ജെ.ഐ.എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആയാസരഹിതമാക്കി സ്‌കൂളില്‍ ഗണിത ക്ലബ്ബിന്റെ ഗണിതോത്സവം. വിനോദത്തിലൂടെ ഗണിതം ആര്‍ജ്ജിച്ചെടുക്കുന്നതിനായി യു.പി വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ ഏകദിന ഗണിത പഠന ഉത്സവം കുട്ടികളുടെ മികച്ച സര്‍ഗ ശേഷിയാണ് പ്രകടമാക്കിയത്.
       വിദ്യാര്‍ഥികളും അധ്യാപകരും തയ്യാറാക്കിയ ഗണിത രൂപങ്ങള്‍ കൊണ്ടുള്ള അലങ്കാര പ്രദര്‍ശനവും ചിത്രങ്ങളും സ്‌കൂളിനെ ഉത്സവഛായയിലാക്കി. ജ്യാമിതി, ഒറിഗാമി, മെട്രിക്, പഠനോപകരണ നിര്‍മ്മാണം, വിവര സാങ്കേതികവിദ്യ, ഗണിത കേളി, കഥ, പാട്ട്, പസില്‍ തുടങ്ങി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ആവേശത്തോടെയാണ് കുട്ടികള്‍ പങ്കെടുത്തത്.  സ്വ പ്രവര്‍ത്തനത്തിലൂടെ ഗണിതത്തോടുള്ള പ്രിയവും കൗതുകവും കുട്ടികളില്‍ ഊട്ടിയുറപ്പിക്കാന്‍ ഗണിതോത്സവം വഴിയൊരുക്കി. കുട്ടികള്‍ക്ക് ആഹ്ലാദ നവ്യാനുഭവം സമ്മാനിച്ച ഗണിതോത്സവത്തിന് ജിഷ ടീച്ചര്‍ നേതൃത്വം നല്‍കി.
      ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ സി.സി ഗണിതോത്സവം ഉദ്ഘാടനം ചെയ്തു. ജിഷ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ബെന്നി മാസ്റ്റര്‍, മൊയ്തീന്‍ സര്‍, ബാബൂ മാസ്റ്റര്‍, രതീഷ് ബാബു മാസ്റ്റര്‍, ശ്രീവിദ്യ ടീച്ചര്‍, അനിത ടീച്ചര്‍, ഷിന്‍സ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

   

Friday, 17 March 2017

'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നാളെ
ഉപ്പള: പാറക്കട്ട എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ നാളെ, മാര്‍ച്ച് 19-ന് ഞായറാഴ്ച രാവിലെ 10-ന് 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമം. 85 വര്‍ഷം പഴക്കമുള്ള സ്‌കൂളില്‍ നിന്നും പഠനം നടത്തിയ ആയിരങ്ങളാണ് ഇന്ന് അക്ഷരമുറ്റത്ത് സംഗമിക്കുക. 1938 ലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥിയായ തൊണ്ണൂറുകാരനായ പെരങ്ങടിയിലെ മാളികയില്‍ അഹമ്മദ് മുതല്‍ കഴിഞ്ഞ വര്‍ഷത്തെ അവസാന ബാച്ചിലെ വിദ്യാര്‍ഥികള്‍ വരെ സംഗമത്തില്‍ പങ്കെടുക്കും. ഇപ്പോള്‍ ആയിരത്തോളം വിദ്യാര്‍ഥികളാണ് എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ പഠനം നടത്തുന്നത്.
    മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന വകുപ്പ് ചെയര്‍മാന്‍ ബഹ്‌റൈന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റര്‍ സി.സി അനില്‍കുമാര്‍, മൂസ ഹാജി, മാളികയില്‍ അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുക്കും.