തത്സമയ വാര്‍ത്തകള്‍

സ്‌കൂള്‍ ഗണിതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.......

മാര്‍ച്ച് 19 ന് ഞായറാഴ്ച രാവില 10ന് സ്‌കൂളില്‍ നടക്കുന്ന 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലേക്ക് സ്വാഗതം 2017-18 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നു.

Monday, 20 March 2017

പൂര്‍വ്വ വിദ്യാര്‍ഥികളുടെ 1000 രൂപ മെമ്പര്‍ഷിപ്പ് ഉദ്ഘാനം ചെയ്തു
ഉപ്പള: പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട 1000 രൂപ മെമ്പര്‍ഷിപ്പ് എ.ജെ.ഐ.സംഘം ജന. സെക്രട്ടറി മാളിക അബ്ദുല്ലയില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ഓള്‍ഡ് സ്റ്റുഡന്റ് വികസന സമിതി ട്രഷറര്‍ മഹ്മൂദ് ഹാജി നാട്ടകല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ഥി സമിതിയുടെ പ്രധാന പ്രവര്‍ത്തകരായ ഈസ്മാഈല്‍ ഹാജി ചക്കര, ഉസ്മാന്‍ ഹാജി മമ്മു ഹാജി, റിട്ടേഡ് പോസ്റ്റ് മാസ്റ്റര്‍, ഹസൈനാര്‍, ഹനീഫ് കല്‍മാട്ടെ തുടങ്ങിയവര്‍ ട്രഷറര്‍ മഹ്മൂദ് ഹാജി നാട്ടകലിനെ 1000 രൂപ ഏല്‍പിച്ചു. സ്‌കൂളില്‍ നിന്നും പടിച്ചിറങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളെയും പങ്കെടുപ്പിച്ച് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വികസന സമിതി.





അധ്യാപകരും കൈകോര്‍ത്ത സമഗ്ര വികസനം
സ്‌കൂളിന്റെ സമഗ്ര വികസനത്തിന് അധ്യാപകരും കൈകോര്‍ത്തപ്പോള്‍ അതൊരു ചരിത്ര മുഹൂര്‍ത്തമായി. പൂര്‍വ്വ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ എല്ലാ തിരക്കുകളും മാറ്റി വെച്ച് സ്‌കൂളിലെത്തിയ മുഴുവന്‍ അധ്യാപകരും വലിയ തുകയാണ് സ്‌കൂളിന്റെ വികസനത്തിനായി വാഗ്ദാനം ചെയ്തത്. പുര്‍വ്വ വിദ്യാര്‍ഥികളെല്ലാം 1000 രൂപ നല്‍കി വികസന ഫണ്ട് വിജയിപ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ മാനേജര്‍ ബഹ്‌റൈന്‍ മുഹമ്മദ് ഹാജി, ഹെഡ് മാസറ്റര്‍ അനില്‍ കുമാര്‍ സി.സി, അധ്യാപകരായ ബെന്നി മാസ്റ്റര്‍, മൊയ്തീന്‍ മാസ്റ്റര്‍, സുചിത ടീച്ചര്‍, ശ്രീവിദ്യ ടീച്ചര്‍, ജയപ്രഭ ടീച്ചര്‍, ബാബു മാസ്റ്റര്‍, രേണുക ടീച്ചര്‍, സജീഷ് മാസ്റ്റര്‍, സുബൈര്‍ മാസ്റ്റര്‍, രതീഷ് ബാബു മാസ്റ്റര്‍, ജിഷ ടീച്ചര്‍, സുമയ്യ ടീച്ചര്‍, വീണ ടീച്ചര്‍, ഫാത്വിമ ടീച്ചര്‍, ഡിന്‍സി ടീച്ചര്‍, ക്ലര്‍ക്ക് ഷബീര്‍ തുടങ്ങിയവര്‍ നല്ല തുക വികസന ഫണ്ടിലേക്ക് സംഭാവന ചെയ്യുകയായിരുന്നു. അതോടെ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. ആറോളം ലാപ്‌ടോപ്പുകള്‍, രണ്ട് പ്രൊജക്ടറുകള്‍, വിദ്യാര്‍ഥികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി 2 വാട്ടര്‍ ഫില്‍ട്ടര്‍ നവീകരണം, അഞ്ഞൂറോളം ചെയറുകള്‍, രണ്ട് ഗെയ്റ്റുകളുടെ നിര്‍മാണം, ഇന്റര്‍ലോക്ക് നിര്‍മാണം, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ യൂനിഫോം സൗജന്യമായി നല്‍കല്‍ തുടങ്ങിയവ സദസ്സില്‍ പെട്ട പലരും വാഗ്ദാനം ചെയ്തു. പതിനായിരക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പദ്ധതി പൂര്‍ണ്ണാര്‍ത്ഥത്തില്‍ എത്തിച്ച് 10 കോടി രൂപയുടെ സമഗ്ര പദ്ധതി ഉടന്‍ നടപ്പിലാക്കാനാണ് പൂര്‍വ്വ വിദ്യാര്‍ഥി വികസന കമ്മിറ്റിയുടെ ഉദ്ദേശം.


 


സ്‌കൂളിന്റെ സമഗ്ര വികസനത്തിന് 10 കോടി രൂപയുടെ പദ്ധതി 
ഉപ്പള: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബ്ധിച്ച് എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ വിളിച്ചു കൂട്ടിയ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ടത് 10 കോടി രൂപയുടെ സമഗ്ര പദ്ധതി. രണ്ട് കയ്യും നീട്ടിയാണ് പുതിയ കമ്മിറ്റിയും നിറഞ്ഞ സദസ്സും ഇത് സ്വീകരിച്ചത്. സ്‌കൂളിന് മുറ്റത്തുള്ള 1200 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഇന്റര്‍ലോക്ക് ചെയ്യുക, ക്ലാസ് റൂമുകള്‍ ടൈലിംഗ് ചെയ്യുക, ഡൈനിംഗ് ഹാള്‍, സ്വിമ്മിംഗ് പൂള്‍, മോഡേണ്‍ കിച്ചണ്‍ തുടങ്ങിയവ നിര്‍മിക്കുക, വെയ്‌സ്റ്റ് മെറ്റീരിയല്‍ ട്രീറ്റ്‌മെന്റ് പ്ലാന്‍, ഓഡിറ്റോറിയം, പൂന്തോട്ടം, കിച്ചണ്‍ ബയോഗ്യാസ് പ്ലാന്റ്, ഫ്‌ളാഗ് പോസ്റ്റ്, 40 ആധുനിക ശുചി മുറികള്‍, കുട്ടികളുടെ പാര്‍ക്ക്, മഴ വെള്ള സംഭരണി, സ്റ്റേജ്, തുടങ്ങിയവ സ്ഥാപിക്കുക, അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് 12 ക്ലാസ് റൂമുകള്‍ സമഗ്രമായി വികസിപ്പിച്ചെടുക്കുക, സി.സി.ടി.വി ക്യാമറകള്‍ ഫിറ്റ് ചെയ്യുക, സ്‌കൂള്‍ ചുമരുകള്‍ പൈന്റ് ചെയ്യുക, സ്‌കൂള്‍ ഗ്രൗണ്‍് റൂഫ് ചെയ്യുക, പ്രൊജക്ടര്‍ സിസ്റ്റം ഉപയോഗിച്ചുള്ള 10 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സംവിധാനിക്കുക, എല്ലാ ക്ലാസുകളിലേക്കുമായി മുപ്പതോളം ലാപ്‌ടോപുകള്‍ വാങ്ങുക, 500 ചെയറുകള്‍, ലൈബ്രറി റൂമുകള്‍, ലാബ തുടങ്ങിയവ നവീകരിക്കുക, ഒന്നാം ക്ലാസ് ഒന്നാന്തരമാക്കുക തുടങ്ങിയ പദ്ധതികള്‍ക്ക് 10 കോടിയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്.
    ഇതൊരു സാധാരണ പദ്ധതിയല്ലെന്നും കടലാസില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും കാണേണ്ടവരെയെല്ലാം കണ്ടെത്തി ഏതറ്റം വരെ പോയും ഈ പദ്ധതിയുടെ നടത്തിപ്പിന് കമ്മിറ്റി സജ്ജമാണെന്നും അതിന്റെ പ്രതിഫലനം കുട്ടികളുടെ വികസനത്തിന് ഉപയുക്തമാക്കുമെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പൂര്‍വ്വ വിദ്യാര്‍ഥി കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അബ്ബാസ് ഹാജിയുടെ വാക്ക് വന്‍ കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്.


പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് പുതിയ കമ്മിറ്റി
ഉപ്പള: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ വിളിച്ചു കൂട്ടിയ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ തെരഞ്ഞെടുത്ത പുതിയ ഓള്‍ഡ് സ്റ്റുഡന്റ് സ്‌കൂള്‍ വികസന കമ്മിറ്റി ഭാരവാഹികള്‍:
   
പ്രസിഡന്റ്:ഹസൈനാര്‍ (റിട്ടേഡ് പോസ്റ്റ് മാസ്റ്റര്‍), വൈസ് പ്രസിഡന്റ്:ഹിന്ദുസ്ഥാന്‍ മോണു, അബ്ദുല്ല ഹാജി മണ്ണം കുഴി, തിരുവനന്തപുരം, അബ്ദുല്‍ ഖാദര്‍ നാട്ടകല്‍ (റിട്ടേഡ് കസ്റ്റംസ് കമ്മീഷണര്‍), ബി.സി മമ്മിഞ്ഞി ഹാജി, ഇസ്മാഈല്‍ ഹാജി ചക്കര, അബ്ബാസ് ഹാജി,  ലണ്ടന്‍ മുഹമ്മദ് ഹാജി
ജനറല്‍ സെക്രട്ടറി: ഹനീഫ് കല്‍മാട്ട, ജോ. സെക്രട്ടറിമാര്‍: ശാഹുല്‍ ഹമീദ്, അബ്ദുല്ല മാതേരി, ഹനീഫ് പി. കെ, റഫീഖ് അഹ്മദ്, ഹമീദ് നീല്‍കമല്‍, ട്രഷറര്‍: മഹ്മൂദ് ഹാജി നാട്ടകല്‍
എക്‌സ്ഒഫീഷ്യല്‍മേമ്പേഴ്‌സ്: പി.കെ മൂസ ഹാജി (പ്രസിഡന്റ്, എ.ജെ.ഐ സംഘം), അബ്ദുല്ല മാളിക (ജന. സെക്രട്ടറി, എ.ജെ.ഐ സംഘം), അബ്ദുല്‍ ഹനീഫ് കാസര്‍കോട് (ട്രഷറര്‍, എ.ജെ.ഐ സംഘം), ബി.എം മൂസ മാസ്റ്റര്‍ (വൈസ് പ്രസിഡന്റ്, എ.ജെ.ഐ സംഘം), ബഹ്‌റൈന്‍ മുഹമ്മദ് ഹാജി (മാനേജര്‍,എ.ജെ.ഐ.എ.യു.പി സ്കൂള്‍), പി.കെ അഷ്‌റഫ് (മാനേജര്‍, എ.ജെ.ഐ.എസ്.എസ്.ഇ.സ്‌കൂള്‍ നയാബസാര്‍
, നയാബസാര്‍), മേമ്പേഴ്‌സ്: ഹമീദ് കോസ്‌മോസ്, ഹസൈനാര്‍ കൊണ്ടക്കൂര്‍, റിയാസ് അയ്യൂര്‍, റസാഖ് പൂന, സുഹറ അബ്ദുല്ല കോട്ട, ഹലീമ, ആയിശാബി, ടീച്ചേര്‍സ് റെപ്രെസെന്റീറ്റീവ്:    ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ സി.സി, ബെന്നി മാസ്റ്റര്‍ , മൊയ്തീന്‍ മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, രതീഷ് ബാബൂ മാസ്റ്റര്‍, ശ്രീവിദ്യ ടീച്ചര്‍, സുബൈര്‍ മാസ്റ്റര്‍, സുമയ്യ ടീച്ചര്‍