നാട്ടറിവ് ദിനത്തെ ആഘോഷമാക്കി വിദ്യാര്‍ഥികള്‍

നാടന്‍ ഉപകരണങ്ങളും ചെടികളും പൂക്കളുമുപയോഗിച്ച് വിപുലമായ പ്രദര്‍ശനമാണ് സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ ഒരുക്കിയത്. ഉപകരണങ്ങളെ കുറിച്ചുള്ള വിശദീകരണം പഴയകാല അറിവുകളെ തൊട്ടുണര്‍ത്തുന്നതായിരുന്നു. തെങ്ങോല ഉപയോഗിച്ചുള്ള വിവിധ ഉപകരണങ്ങളും മുയല്‍ച്ചെവി, കാട്ടുകടുക്, രാമച്ചം, ചിറ്റമൃത് പൂവാംകുറുന്നില, സര്‍പ്പഗന്ധി, തഴുതാമ, തുമ്പ, ശംഖുപുഷ്പം, കയ്യൂന്നി, പരണ്ട തുടങ്ങിയ ചെടികളും പുഷ്പങ്ങളും വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. വിദ്യാര്‍ഥികളായ ഖദീജത്ത് ഖുബ്‌റ, ഫംന, രിഫാന, അഫ്രീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അധ്യാപകരായ ജയപ്രഭ, ശിരിന്‍, ബെന്നി, ശൈനി, മുഹമ്മദ് കുഞ്ഞി, വീണ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലായിരുന്നു പരിപാടി.

No comments:
Post a Comment