തത്സമയ വാര്‍ത്തകള്‍

സ്‌കൂള്‍ ഗണിതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.......

മാര്‍ച്ച് 19 ന് ഞായറാഴ്ച രാവില 10ന് സ്‌കൂളില്‍ നടക്കുന്ന 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലേക്ക് സ്വാഗതം 2017-18 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നു.

Tuesday, 15 November 2016


അഭിനന്ദനങ്ങള്‍... റമീസാ....
ചട്ടഞ്ചാലില്‍ നടന്ന ജില്ലാ ശാസ്‌ത്രോത്സവത്തില്‍ ബീഡ്‌സ് വര്‍ക്കില്‍ എ ഗ്രേഡോടെ രണ്ടാം
 സ്ഥാനം നേടിയ VII. B- യിലെ ഹലീമത്ത് റമീസ

Monday, 14 November 2016

മധുരമുള്ള ആഘോഷം














 
ശിശു ദിനാഘോഷത്തോടനുബന്ധിച്ച് എ.ജെ.ഐ.യു.പു സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ പായസം വിതരണം ചെയ്യുന്നു.

ഇന്ന് ഞങ്ങള്‍ക്ക് സ്വന്തം........

ശിശുദിനാഘോഷത്തോടനുബന്ധിച്ച് ഓരോ ക്ലാസിലും വിവിധ കലാ പരിപാടികള്‍ നടന്നു. ആഘോഷിച്ചും ആഹ്ലാദിച്ചും വിദ്യാര്‍ഥികള്‍ ഈ ദിവസം അവരുടേത് മാത്രമാക്കി. അധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പായസ വിതരണം ചെയ്തത് അവര്‍ക്ക് മധുരമുള്ള ഓര്‍മയുമായി. എല്ലാ വിദ്യാര്‍ഥികള്‍ക്കും ശിശു
 ദിനാശംസകള്‍........



നല്ല നാളേക്കായി....
കേരളപ്പിറവി ആഘോഷത്തിന് മലയാള
 പ്രദര്‍ശനത്തോടെ സമാപനം.

Saturday, 12 November 2016

അറുപതിലെ കേരളത്തെ വരച്ചു കാട്ടാന്‍ എ.ജെ.യിലെ വിദ്യാര്‍ഥികള്‍.
കേരളപ്പിറവിയോടനുബന്ധിച്ച് രണ്ടാഴ്ചയോളം നീണ്ടു നീല്‍ക്കുന്ന പരിപാടികള്‍ തിങ്കളാഴ്ച നടക്കുന്ന കേരളീയ പ്രദര്‍ശനത്തോടെ പര്യവസാനിക്കും. ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് സ്‌കൂളില്‍ നടന്ന കേരളപ്പിറവി ക്വിസ് മത്സരത്തില്‍ നിന്നും.


Thursday, 3 November 2016

മണ്ണംകുഴി മൈതാനത്തില്‍ നടന്ന സ്‌കൂള്‍ സ്‌പോര്‍ട്‌സില്‍ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ച വെച്ചു


Wednesday, 2 November 2016

വിദ്യാര്‍ഥികളുടെ കലാവാസനകളെ തൊട്ടുണര്‍ത്തിയ  സ്‌കൂള്‍ കലോത്സവം ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ സി.സി ഉദ്ഘാടനം ചെയ്തു. യു.പി, എല്‍.പി വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ മാറ്റുരച്ചു.