
(ഇനി മലയാളം വഴങ്ങാത്തവരില്ല)
ഗംഭീരമായി മലയാളത്തിളക്കത്തിന്റെ വിജയപ്രഖ്യാപനം
എ.ജെ.ഐ.എ.യു.പി സ്‌കൂളിലെ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മലയത്തിളക്കത്തിന്റെ വിജയപ്രഖ്യാപനം ക്ലാസ് റൂമില്‍ നടന്നു. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഒഴിവ് ദിവസങ്ങളിലെയും മറ്റും 30 മണിക്കൂറോളം സമയമെടുത്താണ് മലയാളത്തിളക്കം പദ്ധതി നടപ്പിലാക്കിയത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിനാണ് കേരള സര്‍വ്വ ശിക്ഷാ അഭിയാന്‍ മലയാളത്തിളക്കം ആവിഷ്‌കരിച്ചത്. ശാസ്ത്രീയമായ ചേരുവകള്‍ ചേര്‍ത്ത് അതീവ ആസൂത്രിതമായാണ് മലയാളത്തിളക്കത്തിന്റെ കരിക്കുലം സര്‍വ്വശിക്ഷാ അഭിയാന്‍ തയ്യാറാക്കിയിരിക്കുന്നത്. സ്‌കൂളിലെ സീനിയര്‍ അധ്യാപികയായ അനിത ടീച്ചര്‍ മലയാളത്തിളക്കം ക്ലാസിന് നേതൃത്വം നല്‍കി.ഗംഭീരമായി മലയാളത്തിളക്കത്തിന്റെ വിജയപ്രഖ്യാപനം
സ്‌കൂള്‍ ഹാളില്‍ നടന്ന വിജയ പ്രഖ്യാപന സംഗമം സ്‌കൂള്‍ മാനേജര്‍ ജനാബ് ബഹ്‌റൈന്‍ മുഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ സി.സി പ്രഖ്യാപനം നടത്തി. അനിത ടീച്ചര്‍ സ്വാഗതം പറഞ്ഞു. ശ്രീ വിദ്യ ടീച്ചര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലയാളത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളും അരങ്ങേറി. വീണ ടീച്ചര്‍ നന്ദി പറഞ്ഞു.




No comments:
Post a Comment