തത്സമയ വാര്‍ത്തകള്‍
Wednesday, 15 February 2017
ഉപ്പള: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലുള്ള കാല താമസമാണ് കാസര്‍കോടിന്റെ, പ്രത്യേകിച്ച് ഉത്തരമലബാറിന്റെ പിന്നാക്കാവസ്ഥയെന്നും വിദ്യാഭ്യാസം നേടുന്ന കാര്യത്തില്‍ വിദ്യാര്‍ഥികള്‍ ഒട്ടും പിറകിലല്ലെന്നും മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് പറഞ്ഞു. ഉപ്പള എ.ജെ.ഐ.എ.യു.പി സ്‌കൂളിന്റെ 85-ാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ജെ.ഐ സംഘം പ്രസിഡന്റ് പി.കെ മൂസ ഹാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മഞ്ചേശ്വരം എ.ഇ.ഒ നന്ദികേശന്‍ എന്‍, അബ്ദുല്ല ഹാജി മണ്ണംകുഴി, കാസര്‍കോട് ഡിവൈഎസ്.പി, അബ്ദുല്ല മാളിക, ഹനീഫ് കാസര്‍കോട്, പി.കെ അശ്‌റഫ്, എ.കെ ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ സി.സി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും സ്‌കൂള്‍ മാനേജറുമായ ബഹ്‌റൈന്‍ മുഹമ്മദ് ഹാജിയെ സ്റ്റാഫ് കൗണ്‍സില്‍ ആദരിച്ചു. സംസ്ഥാന ജില്ലാ കലോത്സവങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച വിദ്യാര്‍ഥികള്‍ക്ക് എ.ജി.സി ബഷീര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ശ്രീവിദ്യാ ടീച്ചര്‍ നന്ദി പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment