
ഉപ്പള എ.ജെ.ഐ.എ.യു.പി സ്‌കൂളിന്റെ 85-ാം വാര്‍ഷികാഘോഷത്തിന് സ്‌കൂള്‍ കാമ്പസില്‍ ഉജ്ജ്വലം തുടക്കം. രാവിലെ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എ.കെ ആരിഫ് പതാക ഉയര്‍ത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് പരിപാടി ഉദ്ഘാനം ചെയ്തു. എ.ജെ.ഐ സംഘം പ്രസിഡന്റ് പി.കെ മൂസ ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബ്ദുല്ല മാളിക സ്വാഗതം പറഞ്ഞു. മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഹ്‌റൈന്‍ മുഹമ്മദ് ഹാജി, പി.കെ അഷ്‌റഫ്, ഹനീഫ് കാസര്‍കോട്, അബ്ദല്‍ റസാഖ്, ആയിശത്ത് ഫാരിസ ഖലീല്‍, ശാഹുല്‍ ഹമീദ് ഹാജി, റഫീഖ് അഹ്മദ്, മഹ്മൂദ് ഹാജി കുക്കാര്‍, അബ്ദുല്ല അന്തുമാന്‍, ഇബ്രാഹിം മൊയ്തീന്‍, ഇബ്രാഹിം മുഅ്മിന്‍, ജമീല സിദ്ദീഖ്, പുന്ദാകൃഷ്ണ ആചാര്യ, ഹാജി ഫക്രുദ്ദീന്‍ ഇഖ്ബാല്‍ ഖാദര്‍ അബ്ബ, ശുകൂര്‍ ഹാജി, അഡ്വ. കരീം മുഹമ്മദ് ഹാജി, അനില്‍ കുമാര്‍ സി.സി തുടങ്ങിയവര്‍ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി കെ നന്ദി പറഞ്ഞു.
സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അണി നിരന്ന ഒപ്പന, കോല്‍ക്കളി, ഡാന്‍സ്, നാടന്‍ പാട്ടുകള്‍ തുടങ്ങിയ വിവിധ കലാ പരിപാടികളും അരങ്ങേറി.
No comments:
Post a Comment