കാന്‍സര്‍
പോലെയുള്ള മാരക രോഗങ്ങള്‍ക്കും പകര്‍ച്ചാവ്യാധികള്‍ക്കുമുള്ള തീക്ഷ്ണ
പ്രതിരോധ യജ്ഞവുമായി എ.ജെ.ഐ.എ.യു.പി സ്‌കൂളും. മംഗല്‍പാടി
പി.എച്ച്.സിയുമായി സഹകരിച്ചാണ് എ.ജെ.ഐ.എ.യു.പിസ്‌കൂളില്‍ രണ്ട്
ദിനങ്ങളിലായി കാന്‍സര്‍ ബോധവല്‍ക്കരണ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
സ്‌കൂള്‍ മാനേജര്‍ ബഹ്‌റൈന്‍ മുഹമ്മദ് ഹാജിയാണ് എക്‌സ്ബിഷന്‍ ഉദ്ഘാടനം
ചെയ്തു. പ്രദര്‍ശന ഹാളില്‍ കഴിഞ്ഞ ദിവസം നല്ല തിരക്കാണനുഭവപ്പെട്ടത്.
ആയിരക്കണക്കിന് പേരാണ് ഇതിനകം എക്‌സ്ബിഷന്‍ കാണാനെത്തിയത്. സ്‌കൂള്‍
വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും എക്‌സ്ബിഷന്‍
നവ്യാനുഭവം കൂടിയായി. സ്‌കൂളിന്റെ 85-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ്
എക്‌സ്ബിഷന്‍ സംഘടിപ്പിച്ചത്. എക്‌സ്ബിഷന്‍ ഇന്നും തുടരും.

No comments:
Post a Comment