തത്സമയ വാര്‍ത്തകള്‍

സ്‌കൂള്‍ ഗണിതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.......

മാര്‍ച്ച് 19 ന് ഞായറാഴ്ച രാവില 10ന് സ്‌കൂളില്‍ നടക്കുന്ന 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലേക്ക് സ്വാഗതം 2017-18 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നു.

Tuesday, 23 August 2016

SRG MEETING
നട്ടറിവ് ദിനത്തോടനുബന്ധിച്ച് ഉപ്പള എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയെകുറിച്ചുള്ള മാധ്യമ അവലോകനം





Monday, 22 August 2016

നാട്ടറിവ് ദിനത്തെ ആഘോഷമാക്കി വിദ്യാര്‍ഥികള്‍



ലോക നാട്ടറിവ് ദിനത്തെ ആഘോഷമാക്കി ഉപ്പള എ.ജെ.ഐ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. 
നാടന്‍ ഉപകരണങ്ങളും ചെടികളും പൂക്കളുമുപയോഗിച്ച് വിപുലമായ പ്രദര്‍ശനമാണ് സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ ഒരുക്കിയത്. ഉപകരണങ്ങളെ കുറിച്ചുള്ള വിശദീകരണം പഴയകാല അറിവുകളെ തൊട്ടുണര്‍ത്തുന്നതായിരുന്നു. തെങ്ങോല ഉപയോഗിച്ചുള്ള വിവിധ ഉപകരണങ്ങളും മുയല്‍ച്ചെവി, കാട്ടുകടുക്, രാമച്ചം, ചിറ്റമൃത് പൂവാംകുറുന്നില, സര്‍പ്പഗന്ധി, തഴുതാമ, തുമ്പ, ശംഖുപുഷ്പം, കയ്യൂന്നി, പരണ്ട തുടങ്ങിയ ചെടികളും പുഷ്പങ്ങളും വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി. വിദ്യാര്‍ഥികളായ ഖദീജത്ത് ഖുബ്‌റ, ഫംന, രിഫാന, അഫ്രീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അധ്യാപകരായ ജയപ്രഭ, ശിരിന്‍, ബെന്നി, ശൈനി, മുഹമ്മദ് കുഞ്ഞി, വീണ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലായിരുന്നു പരിപാടി.

Thursday, 18 August 2016

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉപ്പള ടൗണില്‍ നടത്തിയ ഫ്രീഡം മാര്‍ച്ച് വാര്‍ത്താ മാധ്യമങ്ങളില്‍ള്‍



ചിങ്ങം ഒന്ന് മലയാളത്തിന്റെ കര്‍ഷക ദിനം
കര്‍ഷക ദിനത്തോടനത്തോടനുബന്ധിച്ച് പാറക്കട്ട എ.ജെ.എ.ഐ.യു.പി സ്‌കൂളില്‍  ബെന്നി മാസ്റ്റര്‍, മൊയ്തീന്‍ മാസ്റ്റര്‍, ശ്രീവിദ്യ ടീച്ചര്‍, ജിഷ ടീച്ചര്‍, സുചിത ടീച്ചര്‍ എന്നിവര്‍ വിത്ത് വിതരണം നടത്തുന്നു.

Monday, 15 August 2016

    INDEPENDENCE DAY CELEBRATION

 ON INDEPENDENCE DAY,HERE'S WISHING OUR DREAMS OF                            NEW TOMORROW COME TRUE.HAPPY INDEPENDENCE DAY!

      ശ്രദ്ധേയമായി വിദ്യാര്‍ഥികളുടെ ഫ്രീഡം മാര്‍ച്ച്
ഉപ്പള: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പാറക്കട്ട എ.ജെ.ഐ.എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉപ്പള ടൗണില്‍ സംഘടിപ്പിച്ച ഫ്രീഡം മാര്‍ച്ച് വേറിട്ട അനുഭവമായി. സ്‌കൂളിലെ നൂറുകണക്കിന് വിദ്യാര്‍ഥികളും അധ്യാപകരും മാര്‍ച്ചില്‍ അണിനിരന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് മാര്‍ച്ച് ക്യാപ്റ്റന്‍ ഖദീജത്തുല്‍ കുബ്‌റക്ക് പതാക കൈമാറി ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ബഹ്‌റൈന്‍ മുഹമ്മദ്, പ്രസിഡന്റ് മൂസ ഹാജി, സെക്രട്ടറി അബ്ദുല്ല മാളിക തുടങ്ങിയവര്‍ സംബന്ധിച്ചു. അധ്യാപകരായ അനില്‍ കുമാര്‍, ബാബു തെലപ്പുറത്ത്, മൊയ്തീന്‍, മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍, ബെന്നി, ശ്രീവിദ്യാ, സജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Wednesday, 10 August 2016

Tuesday, 9 August 2016