തത്സമയ വാര്‍ത്തകള്‍

സ്‌കൂള്‍ ഗണിതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.......

മാര്‍ച്ച് 19 ന് ഞായറാഴ്ച രാവില 10ന് സ്‌കൂളില്‍ നടക്കുന്ന 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലേക്ക് സ്വാഗതം 2017-18 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നു.

Wednesday 15 February 2017


ഉപ്പള: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിലുള്ള കാല താമസമാണ് കാസര്‍കോടിന്റെ, പ്രത്യേകിച്ച് ഉത്തരമലബാറിന്റെ പിന്നാക്കാവസ്ഥയെന്നും വിദ്യാഭ്യാസം നേടുന്ന കാര്യത്തില്‍ വിദ്യാര്‍ഥികള്‍ ഒട്ടും പിറകിലല്ലെന്നും മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് പറഞ്ഞു. ഉപ്പള എ.ജെ.ഐ.എ.യു.പി സ്‌കൂളിന്റെ 85-ാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ജെ.ഐ സംഘം പ്രസിഡന്റ് പി.കെ മൂസ ഹാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മഞ്ചേശ്വരം എ.ഇ.ഒ നന്ദികേശന്‍ എന്‍, അബ്ദുല്ല ഹാജി മണ്ണംകുഴി, കാസര്‍കോട് ഡിവൈഎസ്.പി, അബ്ദുല്ല മാളിക, ഹനീഫ് കാസര്‍കോട്, പി.കെ അശ്‌റഫ്, എ.കെ ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ സി.സി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും സ്‌കൂള്‍ മാനേജറുമായ ബഹ്‌റൈന്‍ മുഹമ്മദ് ഹാജിയെ സ്റ്റാഫ് കൗണ്‍സില്‍ ആദരിച്ചു. സംസ്ഥാന ജില്ലാ കലോത്സവങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച വിദ്യാര്‍ഥികള്‍ക്ക് എ.ജി.സി ബഷീര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ശ്രീവിദ്യാ ടീച്ചര്‍ നന്ദി പറഞ്ഞു.
ബഹ്‌റൈന്‍ മുഹമ്മദ് ഹാജിക്ക് ആദരം
ബഹ്‌റൈന്‍ മുഹമ്മദ് ഹാജിക്ക് ആദരം
എ.ജെ.ഐ.എ.യു.പിസ്‌കൂളില്‍ 8 വര്‍ഷത്തോളമായി മാനേജറായി പ്രവര്‍ത്തിക്കുന്ന മത സാംസ്‌കാരിക സാമൂഹിക മേഖലകളിലെ തിളങ്ങുന്ന നക്ഷത്രം ബഹ്‌റൈന്‍ മുഹമ്മദ് ഹാജിക്ക് സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ നല്‍കുന്ന ഉപഹാരം സ്‌കൂള്‍ വിദ്യാര്‍ഥികളെയും എം.ല്‍െ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നേതാക്കളെയും സാക്ഷി നിര്‍ത്തി ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ സി.സി നല്‍കുന്നു.

 
മാപ്പിള കലകളുമായി വേദിയില്‍ നിറഞ്ഞ് നിന്ന് എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ആസ്വാദകര്‍ക്ക് കണ്‍കുളിര്‍മ നല്‍കി സ്‌കൂള്‍ മുറ്റത്ത് കുരുന്നുകളുടെ കലാപരിപാടികള്‍ അരങ്ങ് തകര്‍ക്കുന്നു. വിവിധ ക്ലാസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കോല്‍ക്കളികള്‍, ഒപ്പന, ബുര്‍ദ്ധ, ദഫ്, അറബന മുട്ട, ഡാന്‍സ്, മൈംഷോ, സിംഗിള്‍ ഗ്രൂപ്പ് സംഗീതങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ആസ്വദകരെ ഉന്മാദത്തിലാഴ്ത്തി.



മികച്ച പ്രകടനത്തിന് വിദ്യാര്‍ഥികള്‍ക്ക് അനുമോദനങ്ങള്‍
സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിലും സംസ്ഥാന പ്രവൃത്തി പരിചയ മേളയിലും സ്‌കൂള്‍ വിദ്യാരംഗം പരിപാടിയിലും കലാ കായിക രംഗത്തും മികച്ച പ്രകടനം കാഴ്ച വെച്ച നൂറോളം വിദ്യാര്‍ഥികള്‍ക്ക് 85-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ച് ഉപഹാരങ്ങള്‍ കൈമാറി.
    സ്‌കൂള്‍ മാനേജര്‍ ബഹ്‌റൈന്‍ മുഹമ്മദ് ഹാജി, എ.ജെ.ഐ സംഘം പ്രസിഡന്റ് മൂസ ഹാജി പി.കെ, ട്രഷറര്‍ ഹനീഫ് കാസര്‍കോട്, സെക്രട്ടറിമാരായ ശാഹുല്‍ ഹമീദ് ഹാജി, റഫീഖ് അഹ്മദ്, മഹ്മൂദ് ഹാജി കുക്കാര്‍, മോസ്‌ക് ഇന്‍ ചാര്‍ജ് അബ്ദുല്ല അന്തുമാന്‍, മ്ദ്‌റസാ മാനേജര്‍ ഇബ്രാഹിം മൊയ്തീന്‍, പി.ടി.എ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുഅ്മിന്‍ ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ സി.സി, സീനിയര്‍ അസിസ്റ്റന്റ് ശ്രീവിദ്യാ ടീച്ചര്‍ തുടങ്ങിയവരാണ് ട്രാഫികള്‍ കൈമാറിയത്.

കുരുന്നുകള്‍ക്ക് എ.ജെ.ഐ.എ.യു.പിസ്‌കൂളിലേക്ക് സ്വാഗതം....
പൊതുവിദ്യാഭ്യാസങ്ങള്‍ക്ക് മികവിന്റെ മാതൃകകള്‍ മാത്രം സമ്മാനിച്ച എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചു. എല്‍.കെ.ജി, ഒന്ന് ക്ലാസ് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. മാര്‍ച്ച് 31 ന് മുമ്പായി അഡ്മിഷന്‍ നേടുന്നവര്‍ക്ക് പഠനാവശ്യങ്ങള്‍ക്കുള്ള സംവിധാനങ്ങളും സാമഗ്രികളും മാനേജ്‌മെന്റ് സൗജന്യമായി നല്‍കും.
    നാടിന്റെ നാനാ തലങ്ങളില്‍ നിരവധി വ്യക്തി മുദ്രകള്‍ പതിപ്പിച്ച സ്‌കൂളില്‍ വരും വര്‍ഷം ഐ.ടി അധിഷ്ടിത വിദ്യാഭ്യാസത്തോടു കൂടിയ സ്മാര്‍ട്ട് ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മൂന്ന് നിലയുള്ള പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരികയാണ്. വരുന്ന അധ്യയന വര്‍ഷം മുതല്‍ പുതിയ കെട്ടിടം ഉപയോഗപ്പെടുത്താന്‍ സാധ്യമാവുമെന്നാണ് കരുതുന്നത്. സ്മാര്‍ട്ട് ക്ലാസ് ആരംഭിക്കലോടു കൂടി അത് പൊതുവിദ്യാഭ്യാസ മേഖലയില്‍ എന്നും കാലത്തിനൊപ്പം സഞ്ചരിക്കുന്ന സ്‌കൂളിന്റെ ചരിത്രത്തില്‍ പുതിയ പൊന്‍തൂവലാവും. കാസര്‍കോടിന്റെ പ്രിയപ്പെട്ട കവി ടി ഉബൈദടക്കം പഠനം നടത്തിയ എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ 85 വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ പഠന പാഠ്യേതര പുരോഗതിക്കായി മികച്ച പരിഗണനയാണ് മാനേജ്‌മെന്റും അധ്യാപകരും പി.ടി.എ കമ്മിറ്റിയും നല്‍കുന്നത്.



കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്കും പകര്‍ച്ചാവ്യാധികള്‍ക്കുമുള്ള തീക്ഷ്ണ പ്രതിരോധ യജ്ഞവുമായി എ.ജെ.ഐ.എ.യു.പി സ്‌കൂളും. മംഗല്‍പാടി പി.എച്ച്.സിയുമായി സഹകരിച്ചാണ് എ.ജെ.ഐ.എ.യു.പിസ്‌കൂളില്‍ രണ്ട് ദിനങ്ങളിലായി കാന്‍സര്‍ ബോധവല്‍ക്കരണ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ മാനേജര്‍ ബഹ്‌റൈന്‍ മുഹമ്മദ് ഹാജിയാണ് എക്‌സ്ബിഷന്‍ ഉദ്ഘാടനം ചെയ്തു. പ്രദര്‍ശന ഹാളില്‍ കഴിഞ്ഞ ദിവസം നല്ല തിരക്കാണനുഭവപ്പെട്ടത്. ആയിരക്കണക്കിന് പേരാണ് ഇതിനകം എക്‌സ്ബിഷന്‍ കാണാനെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും എക്‌സ്ബിഷന്‍ നവ്യാനുഭവം കൂടിയായി. സ്‌കൂളിന്റെ 85-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് എക്‌സ്ബിഷന്‍ സംഘടിപ്പിച്ചത്. എക്‌സ്ബിഷന്‍ ഇന്നും തുടരും.

Tuesday 14 February 2017

വാര്‍ഷികാഘോഷത്തിന് ഉജ്ജ്വല തുടക്കം.


ഉപ്പള എ.ജെ.ഐ.എ.യു.പി സ്‌കൂളിന്റെ 85-ാം വാര്‍ഷികാഘോഷത്തിന് സ്‌കൂള്‍ കാമ്പസില്‍ ഉജ്ജ്വലം തുടക്കം. രാവിലെ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എ.കെ ആരിഫ് പതാക ഉയര്‍ത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് പരിപാടി ഉദ്ഘാനം ചെയ്തു. എ.ജെ.ഐ സംഘം പ്രസിഡന്റ് പി.കെ മൂസ ഹാജി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബ്ദുല്ല മാളിക സ്വാഗതം പറഞ്ഞു. മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബഹ്‌റൈന്‍ മുഹമ്മദ് ഹാജി, പി.കെ അഷ്‌റഫ്, ഹനീഫ് കാസര്‍കോട്, അബ്ദല്‍ റസാഖ്, ആയിശത്ത് ഫാരിസ ഖലീല്‍, ശാഹുല്‍ ഹമീദ് ഹാജി, റഫീഖ് അഹ്മദ്, മഹ്മൂദ് ഹാജി കുക്കാര്‍, അബ്ദുല്ല അന്തുമാന്‍, ഇബ്രാഹിം മൊയ്തീന്‍, ഇബ്രാഹിം മുഅ്മിന്‍, ജമീല സിദ്ദീഖ്, പുന്ദാകൃഷ്ണ ആചാര്യ, ഹാജി ഫക്രുദ്ദീന്‍ ഇഖ്ബാല്‍ ഖാദര്‍ അബ്ബ, ശുകൂര്‍ ഹാജി, അഡ്വ. കരീം മുഹമ്മദ് ഹാജി, അനില്‍ കുമാര്‍ സി.സി തുടങ്ങിയവര്‍ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി കെ നന്ദി പറഞ്ഞു.
സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അണി നിരന്ന ഒപ്പന, കോല്‍ക്കളി, ഡാന്‍സ്, നാടന്‍ പാട്ടുകള്‍ തുടങ്ങിയ വിവിധ കലാ പരിപാടികളും അരങ്ങേറി.

Monday 13 February 2017

വാര്‍ഷികാഘോഷത്തിന് അരങ്ങുണര്‍ന്നു
ഇനി കലയുടെ വസന്ത ദിനങ്ങള്‍


85-ാം വാര്‍ഷിക നിറവിലെത്തിയ ഉപ്പള എ.ജെ.ഐ.എ.യു.പിസ്‌കൂളില്‍ ഇന്നും നാളെയും വിദ്യാര്‍ഥികളുടെ കലകള്‍ പെയ്തിറങ്ങുന്ന ആഘോഷ സുദിനങ്ങള്‍. മാപ്പിലത്തനിമ മുറ്റിയ വൈവിദ്യമാര്‍ന്ന നിരവധി പരിപാടികളുമായി ഇന്നും നാളെയും വിദ്യാര്‍ഥികള്‍ സ്റ്റേജില്‍ കലയുടെ നിറവസന്തം തീര്‍ക്കുമ്പോള്‍ മാന്യരായ മുഴുവന്‍ നാട്ടുകാരെയും രക്ഷിതാക്കളെയും ആസ്വാദകരാവാന്‍ സ്‌കൂളിലേക്ക് ക്ഷണിക്കുകയാണ്.