തത്സമയ വാര്‍ത്തകള്‍

സ്‌കൂള്‍ ഗണിതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.......

മാര്‍ച്ച് 19 ന് ഞായറാഴ്ച രാവില 10ന് സ്‌കൂളില്‍ നടക്കുന്ന 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലേക്ക് സ്വാഗതം 2017-18 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നു.

Friday 9 December 2016

വാര്‍ത്തയായി എ.ജെയിലെ കുട്ടികള്‍...
സ്‌കൂളിലെ ഹരിത കേരള പ്രതിജ്ഞ മാതൃഭൂമിയില്‍ വാര്‍ത്തയായപ്പോള്‍....

Thursday 8 December 2016

റമീസാക്ക് സ്‌കൂളിന്റെ ആദരം
പാലക്കാട് വാണിയംകുളം ടി.ആര്‍.കെ.എച്ച്.എസ്.എസില്‍ വെച്ച് നടന്ന സംസ്ഥാന പ്രവര്‍ത്തി പരിചയമേളയില്‍ ബീഡ്‌സ് നിര്‍മാണത്തില്‍ ബി ഗ്രേഡ് നേടിയ ഹലീമത്ത് റമീസാക്ക് എ.ജെ.ഐ.എ.യു.പിഎസില്‍ നടന്ന ആദരം.



ഇവര്‍ അഭിമാന താരകങ്ങള്‍.....
മഞ്ചേശ്വരം ഉപജില്ലാ കലോത്സവത്തില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് അധ്യാപകര്‍ സര്‍ട്ടിഫിക്കറ്റും ഉപഹാരങ്ങളും സമ്മാനിക്കുന്നു.



ഹരിത കേരള  വര
ഹരിത കേരളത്തോടനുബന്ധിച്ച് എ.ജെ.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ നിന്നും

Wednesday 7 December 2016


 ഇത് ചരിത്ര നേട്ടം
മഞ്ചേശ്വരം ഉപജില്ലാ അറബിക് കലോത്സവത്തില്‍ യു.പി, എല്‍.പി വിഭാഗങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്മാരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്റര്‍ കെ.കെ അനില്‍കുമാറില്‍ നിന്നും ചാമ്പ്യന്‍സ് ട്രോഫികള്‍ സ്വീകരിച്ച് വിജയം ആഘോഷിക്കുന്നു.


ഹരിതകേരളത്തിനായി വിദ്യാലയ മുറ്റത്ത്...
സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളത്തോടനുബന്ധിച്ച്, സ്‌കൂളും പരിസരവും വൃത്തിയാക്കാന്‍ പ്രതിജ്ഞാബദ്ധരായ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മുറ്റത്തൊരുമിച്ചുകൂടി ഹരിതകേരളത്തിനായുള്ള പ്രതിജ്ഞ പുതുക്കിയപ്പോള്‍....

Monday 5 December 2016

 മഞ്ചേശ്വരം ഉപജില്ലാ അറബിക് കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ജേതാക്കളായ ഉപ്പള എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
അറബിക് കലോത്സവത്തില്‍ നാലാം തവണയും സ്‌കൂളിന് ഇരട്ട നേട്ടം
ഉപ്പള: ധര്‍മ്മത്തടുക്കയില്‍ സമാപിച്ച മഞ്ചേശ്വരം ഉപജില്ലാ അറബിക് കലോത്സവത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഇരട്ട നേട്ടവുമായി ഉപ്പള എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തിളങ്ങി. യു.പി, എല്‍.പി വിഭാഗങ്ങളില്‍ ജേതാക്കളായാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് മികച്ച നേട്ടം സമ്മാനിച്ചത്. വിദ്യാര്‍ത്ഥികളായ ഖദീജത്തുല്‍ ഖുബ്‌റ, ഫംന, അംന, റമീസ, അഫ്‌രീന, ഫൈനാന്‍ തുടങ്ങിയവര്‍ മികച്ച പ്രകടനം കാഴ്ച വെച്ചു. അധ്യാപകരായ മുഹമ്മദ് കുഞ്ഞി, സുബൈര്‍, ഫാത്വിമ, ഹാരിസ്, ഹസീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മികച്ച നേട്ടം കാഴ്ച വെച്ച വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി, പി.ടി.എ കമ്മിറ്റി, സ്റ്റാഫ് കൗണ്‍സില്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.