തത്സമയ വാര്‍ത്തകള്‍

സ്‌കൂള്‍ ഗണിതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.......

മാര്‍ച്ച് 19 ന് ഞായറാഴ്ച രാവില 10ന് സ്‌കൂളില്‍ നടക്കുന്ന 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലേക്ക് സ്വാഗതം 2017-18 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നു.

Thursday 20 April 2017

പുത്തനുണര്‍വ്വുണ്ടാക്കി നാടകക്കളരി
ഈവര്‍ഷം റമദാന്‍ വെക്കേഷനും വാര്‍ഷിക അവധിയും ഒന്നിച്ച് വന്നതിനാല്‍ വിദ്യാര്‍ഥികളില്‍ പഠനാവേശം ഇരട്ടിച്ചിരിക്കുകയാണ്. ഈ ആവേശം ഏറെ കാണാനായത് രണ്ട് ദിവസങ്ങളിലായി സ്‌കൂളില്‍ നടന്ന നാടകക്കളരിയിലാണ്. കളിച്ചും അനുഭവിച്ചും പഠനം അറിയുന്ന വിദ്യാര്‍ഥികള്‍ക്ക് നാടകക്കളരി നല്‍കിയ പ്രചോദനം ചെറുതല്ല. നിരവധി നാടക സ്റ്റേജുകളില്‍ നിറഞ്ഞു നിന്ന പ്രമുഖ നാടക അധ്യാപകനായ മനീഷ് മാഷിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ജീവിത കലയെ കുറിച്ച് അഭിനയ കവിത രചിച്ചത്. സ്‌കൂളിലെ അധ്യാപകരും മറ്റു വിദ്യാര്‍ഥികളും പ്രോത്സാഹനവുമായി എത്തിയതോടെ വിദ്യാര്‍ഥികള്‍ എല്ലാം സ്വയം അറിയാന്‍ ശ്രമിക്കുകയായിരുന്നു. കൂട്ടിന് ബിരിയാണിയുടെ സ്വാദ് കൂടിയായപ്പോള്‍ ഈ അനുഭവം സ്ഥിരമായുണ്ടാവണേ എന്ന് മനക്കണക്ക് കൂട്ടിയിരിക്കണം. ഏതായാലും രണ്ട് ദിവസത്തെ നാടകക്യാമ്പ് സംഭവ ബഹുലമായിരുന്നു വിദ്യാര്‍ഥികള്‍ക്ക്. . സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍ സി.സി, രതീഷ് ബാബു സാര്‍, ബെന്നി മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഷിന്‍സ് സര്‍, ബാബു തെലപ്പുറത്ത്, ശ്രീവിദ്യാ ടീച്ചര്‍, മൊയ്തീന്‍ മാസറ്റര്‍, ഷിന്‍സി ടീച്ചര്‍ തുടങ്ങിയവര്‍ നാടകക്കളരിയില്‍ പങ്കെടുത്തു.