തത്സമയ വാര്‍ത്തകള്‍

സ്‌കൂള്‍ ഗണിതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.......

മാര്‍ച്ച് 19 ന് ഞായറാഴ്ച രാവില 10ന് സ്‌കൂളില്‍ നടക്കുന്ന 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലേക്ക് സ്വാഗതം 2017-18 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നു.

Monday 20 March 2017

പൂര്‍വ്വ വിദ്യാര്‍ഥികളുടെ 1000 രൂപ മെമ്പര്‍ഷിപ്പ് ഉദ്ഘാനം ചെയ്തു
ഉപ്പള: പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട 1000 രൂപ മെമ്പര്‍ഷിപ്പ് എ.ജെ.ഐ.സംഘം ജന. സെക്രട്ടറി മാളിക അബ്ദുല്ലയില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ഓള്‍ഡ് സ്റ്റുഡന്റ് വികസന സമിതി ട്രഷറര്‍ മഹ്മൂദ് ഹാജി നാട്ടകല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ഥി സമിതിയുടെ പ്രധാന പ്രവര്‍ത്തകരായ ഈസ്മാഈല്‍ ഹാജി ചക്കര, ഉസ്മാന്‍ ഹാജി മമ്മു ഹാജി, റിട്ടേഡ് പോസ്റ്റ് മാസ്റ്റര്‍, ഹസൈനാര്‍, ഹനീഫ് കല്‍മാട്ടെ തുടങ്ങിയവര്‍ ട്രഷറര്‍ മഹ്മൂദ് ഹാജി നാട്ടകലിനെ 1000 രൂപ ഏല്‍പിച്ചു. സ്‌കൂളില്‍ നിന്നും പടിച്ചിറങ്ങി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളെയും പങ്കെടുപ്പിച്ച് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വികസന സമിതി.





അധ്യാപകരും കൈകോര്‍ത്ത സമഗ്ര വികസനം
സ്‌കൂളിന്റെ സമഗ്ര വികസനത്തിന് അധ്യാപകരും കൈകോര്‍ത്തപ്പോള്‍ അതൊരു ചരിത്ര മുഹൂര്‍ത്തമായി. പൂര്‍വ്വ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ എല്ലാ തിരക്കുകളും മാറ്റി വെച്ച് സ്‌കൂളിലെത്തിയ മുഴുവന്‍ അധ്യാപകരും വലിയ തുകയാണ് സ്‌കൂളിന്റെ വികസനത്തിനായി വാഗ്ദാനം ചെയ്തത്. പുര്‍വ്വ വിദ്യാര്‍ഥികളെല്ലാം 1000 രൂപ നല്‍കി വികസന ഫണ്ട് വിജയിപ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ മാനേജര്‍ ബഹ്‌റൈന്‍ മുഹമ്മദ് ഹാജി, ഹെഡ് മാസറ്റര്‍ അനില്‍ കുമാര്‍ സി.സി, അധ്യാപകരായ ബെന്നി മാസ്റ്റര്‍, മൊയ്തീന്‍ മാസ്റ്റര്‍, സുചിത ടീച്ചര്‍, ശ്രീവിദ്യ ടീച്ചര്‍, ജയപ്രഭ ടീച്ചര്‍, ബാബു മാസ്റ്റര്‍, രേണുക ടീച്ചര്‍, സജീഷ് മാസ്റ്റര്‍, സുബൈര്‍ മാസ്റ്റര്‍, രതീഷ് ബാബു മാസ്റ്റര്‍, ജിഷ ടീച്ചര്‍, സുമയ്യ ടീച്ചര്‍, വീണ ടീച്ചര്‍, ഫാത്വിമ ടീച്ചര്‍, ഡിന്‍സി ടീച്ചര്‍, ക്ലര്‍ക്ക് ഷബീര്‍ തുടങ്ങിയവര്‍ നല്ല തുക വികസന ഫണ്ടിലേക്ക് സംഭാവന ചെയ്യുകയായിരുന്നു. അതോടെ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. ആറോളം ലാപ്‌ടോപ്പുകള്‍, രണ്ട് പ്രൊജക്ടറുകള്‍, വിദ്യാര്‍ഥികള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി 2 വാട്ടര്‍ ഫില്‍ട്ടര്‍ നവീകരണം, അഞ്ഞൂറോളം ചെയറുകള്‍, രണ്ട് ഗെയ്റ്റുകളുടെ നിര്‍മാണം, ഇന്റര്‍ലോക്ക് നിര്‍മാണം, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ യൂനിഫോം സൗജന്യമായി നല്‍കല്‍ തുടങ്ങിയവ സദസ്സില്‍ പെട്ട പലരും വാഗ്ദാനം ചെയ്തു. പതിനായിരക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പദ്ധതി പൂര്‍ണ്ണാര്‍ത്ഥത്തില്‍ എത്തിച്ച് 10 കോടി രൂപയുടെ സമഗ്ര പദ്ധതി ഉടന്‍ നടപ്പിലാക്കാനാണ് പൂര്‍വ്വ വിദ്യാര്‍ഥി വികസന കമ്മിറ്റിയുടെ ഉദ്ദേശം.


 


സ്‌കൂളിന്റെ സമഗ്ര വികസനത്തിന് 10 കോടി രൂപയുടെ പദ്ധതി 
ഉപ്പള: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബ്ധിച്ച് എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ വിളിച്ചു കൂട്ടിയ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ടത് 10 കോടി രൂപയുടെ സമഗ്ര പദ്ധതി. രണ്ട് കയ്യും നീട്ടിയാണ് പുതിയ കമ്മിറ്റിയും നിറഞ്ഞ സദസ്സും ഇത് സ്വീകരിച്ചത്. സ്‌കൂളിന് മുറ്റത്തുള്ള 1200 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഇന്റര്‍ലോക്ക് ചെയ്യുക, ക്ലാസ് റൂമുകള്‍ ടൈലിംഗ് ചെയ്യുക, ഡൈനിംഗ് ഹാള്‍, സ്വിമ്മിംഗ് പൂള്‍, മോഡേണ്‍ കിച്ചണ്‍ തുടങ്ങിയവ നിര്‍മിക്കുക, വെയ്‌സ്റ്റ് മെറ്റീരിയല്‍ ട്രീറ്റ്‌മെന്റ് പ്ലാന്‍, ഓഡിറ്റോറിയം, പൂന്തോട്ടം, കിച്ചണ്‍ ബയോഗ്യാസ് പ്ലാന്റ്, ഫ്‌ളാഗ് പോസ്റ്റ്, 40 ആധുനിക ശുചി മുറികള്‍, കുട്ടികളുടെ പാര്‍ക്ക്, മഴ വെള്ള സംഭരണി, സ്റ്റേജ്, തുടങ്ങിയവ സ്ഥാപിക്കുക, അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് 12 ക്ലാസ് റൂമുകള്‍ സമഗ്രമായി വികസിപ്പിച്ചെടുക്കുക, സി.സി.ടി.വി ക്യാമറകള്‍ ഫിറ്റ് ചെയ്യുക, സ്‌കൂള്‍ ചുമരുകള്‍ പൈന്റ് ചെയ്യുക, സ്‌കൂള്‍ ഗ്രൗണ്‍് റൂഫ് ചെയ്യുക, പ്രൊജക്ടര്‍ സിസ്റ്റം ഉപയോഗിച്ചുള്ള 10 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സംവിധാനിക്കുക, എല്ലാ ക്ലാസുകളിലേക്കുമായി മുപ്പതോളം ലാപ്‌ടോപുകള്‍ വാങ്ങുക, 500 ചെയറുകള്‍, ലൈബ്രറി റൂമുകള്‍, ലാബ തുടങ്ങിയവ നവീകരിക്കുക, ഒന്നാം ക്ലാസ് ഒന്നാന്തരമാക്കുക തുടങ്ങിയ പദ്ധതികള്‍ക്ക് 10 കോടിയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്.
    ഇതൊരു സാധാരണ പദ്ധതിയല്ലെന്നും കടലാസില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും കാണേണ്ടവരെയെല്ലാം കണ്ടെത്തി ഏതറ്റം വരെ പോയും ഈ പദ്ധതിയുടെ നടത്തിപ്പിന് കമ്മിറ്റി സജ്ജമാണെന്നും അതിന്റെ പ്രതിഫലനം കുട്ടികളുടെ വികസനത്തിന് ഉപയുക്തമാക്കുമെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പൂര്‍വ്വ വിദ്യാര്‍ഥി കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അബ്ബാസ് ഹാജിയുടെ വാക്ക് വന്‍ കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്.


പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് പുതിയ കമ്മിറ്റി
ഉപ്പള: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ വിളിച്ചു കൂട്ടിയ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ തെരഞ്ഞെടുത്ത പുതിയ ഓള്‍ഡ് സ്റ്റുഡന്റ് സ്‌കൂള്‍ വികസന കമ്മിറ്റി ഭാരവാഹികള്‍:
   
പ്രസിഡന്റ്:ഹസൈനാര്‍ (റിട്ടേഡ് പോസ്റ്റ് മാസ്റ്റര്‍), വൈസ് പ്രസിഡന്റ്:ഹിന്ദുസ്ഥാന്‍ മോണു, അബ്ദുല്ല ഹാജി മണ്ണം കുഴി, തിരുവനന്തപുരം, അബ്ദുല്‍ ഖാദര്‍ നാട്ടകല്‍ (റിട്ടേഡ് കസ്റ്റംസ് കമ്മീഷണര്‍), ബി.സി മമ്മിഞ്ഞി ഹാജി, ഇസ്മാഈല്‍ ഹാജി ചക്കര, അബ്ബാസ് ഹാജി,  ലണ്ടന്‍ മുഹമ്മദ് ഹാജി
ജനറല്‍ സെക്രട്ടറി: ഹനീഫ് കല്‍മാട്ട, ജോ. സെക്രട്ടറിമാര്‍: ശാഹുല്‍ ഹമീദ്, അബ്ദുല്ല മാതേരി, ഹനീഫ് പി. കെ, റഫീഖ് അഹ്മദ്, ഹമീദ് നീല്‍കമല്‍, ട്രഷറര്‍: മഹ്മൂദ് ഹാജി നാട്ടകല്‍
എക്‌സ്ഒഫീഷ്യല്‍മേമ്പേഴ്‌സ്: പി.കെ മൂസ ഹാജി (പ്രസിഡന്റ്, എ.ജെ.ഐ സംഘം), അബ്ദുല്ല മാളിക (ജന. സെക്രട്ടറി, എ.ജെ.ഐ സംഘം), അബ്ദുല്‍ ഹനീഫ് കാസര്‍കോട് (ട്രഷറര്‍, എ.ജെ.ഐ സംഘം), ബി.എം മൂസ മാസ്റ്റര്‍ (വൈസ് പ്രസിഡന്റ്, എ.ജെ.ഐ സംഘം), ബഹ്‌റൈന്‍ മുഹമ്മദ് ഹാജി (മാനേജര്‍,എ.ജെ.ഐ.എ.യു.പി സ്കൂള്‍), പി.കെ അഷ്‌റഫ് (മാനേജര്‍, എ.ജെ.ഐ.എസ്.എസ്.ഇ.സ്‌കൂള്‍ നയാബസാര്‍
, നയാബസാര്‍), മേമ്പേഴ്‌സ്: ഹമീദ് കോസ്‌മോസ്, ഹസൈനാര്‍ കൊണ്ടക്കൂര്‍, റിയാസ് അയ്യൂര്‍, റസാഖ് പൂന, സുഹറ അബ്ദുല്ല കോട്ട, ഹലീമ, ആയിശാബി, ടീച്ചേര്‍സ് റെപ്രെസെന്റീറ്റീവ്:    ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ സി.സി, ബെന്നി മാസ്റ്റര്‍ , മൊയ്തീന്‍ മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, രതീഷ് ബാബൂ മാസ്റ്റര്‍, ശ്രീവിദ്യ ടീച്ചര്‍, സുബൈര്‍ മാസ്റ്റര്‍, സുമയ്യ ടീച്ചര്‍

സ്‌കൂളിന്റെ സമഗ്ര വികസനത്തിനായി പൂര്‍വ്വ വിദ്യാര്‍ഥികള്‍ സംഗമിച്ചു.
ഉപ്പള: പടിയിറങ്ങിപ്പോയവര്‍ അക്ഷരങ്ങള്‍ പകര്‍ന്ന് നല്‍കിയ സ്‌കൂളിന്റെ മുറ്റത്ത് എല്ലാ തിരക്കുകളും മാറ്റി വെച്ച് ഒരിക്കല്‍ കൂടി സംഗമിച്ചപ്പോള്‍ ഗതകാല സ്മരണകള്‍ പലരുടെയും കണ്ണുകളെ ഒരിക്കള്‍ കൂടി ഈറനണിയിപ്പിച്ചു. ഗൃഹാതുരത്ത്വത്തിന്റെ ഓര്‍മകള്‍ പുതുക്കി വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ മുറ്റത്ത് അവര്‍ പുതിയ വിദ്യാര്‍ഥികളായപ്പോള്‍ എല്ലാവരുടെയും മുഖത്ത് ഒരേ തിളക്കമായിരുന്നു.
    മൊയ്തീന്‍ മാഷിന്റെ പ്രാര്‍ഥനയോടെ തുടങ്ങിയ സംഗമത്തില്‍ മാനേജര്‍ ബഹ്‌റൈന്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു. എ.ജെ.ഐ സംഘം ജനറല്‍ സെക്രട്ടറി അബ്ദുല്ല മാളിക സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മൂസ ഹാജി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ സി.സി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ടേഡ് പോസ്റ്റ് മാസ്റ്റര്‍ ഹസൈനാര്‍, ഹിന്ദുസ്ഥാന്‍ മോണു, ബി.സി മമ്മിഞ്ഞി, ഇസ്മാഈല്‍ ഹാജി ചക്കര, അബ്ബാസ് ഹാജി, ഹനീഫ കല്‍മാട്ട, ശാഹുല്‍ ഹമീദ്, അബ്ദുല്ല മാഡീരി, ഹനീഫ് പി.ബി, റഫീഖ്, ഹമീദ് നീല്‍കാമല്‍, മഹ്മൂദ് ഹാജി നാട്ടകല്‍, ഹമീദ് കോസ്‌മോസ്, ഹസൈനാര്‍ കുണ്ടക്കൂര്‍, റിയാസ് അയ്യൂര്‍, സുഹറ, ഹലീമ, ആയിശാബി, പി.ടി.എ പ്രസിഡന്റ് ടി.കെ ആരിഫ്, അധ്യാപകരായ ബെന്നിമാസ്റ്റര്‍, മൊയ്തീന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുബൈര്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.




Saturday 18 March 2017


ഗണിതം വിനോദമാക്കി വിദ്യാര്‍ഥികള്‍
(എ.ജെ
ഐ.എ.യു.പിസ്‌കൂളില്‍ ഗണിതോത്സവത്തിന് ഉജ്ജ്വല തുടക്കം)
കടിച്ചാല്‍ പൊട്ടാത്ത കണക്കുകള്‍ എ.ജെ.ഐ.എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആയാസരഹിതമാക്കി സ്‌കൂളില്‍ ഗണിത ക്ലബ്ബിന്റെ ഗണിതോത്സവം. വിനോദത്തിലൂടെ ഗണിതം ആര്‍ജ്ജിച്ചെടുക്കുന്നതിനായി യു.പി വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ ഏകദിന ഗണിത പഠന ഉത്സവം കുട്ടികളുടെ മികച്ച സര്‍ഗ ശേഷിയാണ് പ്രകടമാക്കിയത്.
       വിദ്യാര്‍ഥികളും അധ്യാപകരും തയ്യാറാക്കിയ ഗണിത രൂപങ്ങള്‍ കൊണ്ടുള്ള അലങ്കാര പ്രദര്‍ശനവും ചിത്രങ്ങളും സ്‌കൂളിനെ ഉത്സവഛായയിലാക്കി. ജ്യാമിതി, ഒറിഗാമി, മെട്രിക്, പഠനോപകരണ നിര്‍മ്മാണം, വിവര സാങ്കേതികവിദ്യ, ഗണിത കേളി, കഥ, പാട്ട്, പസില്‍ തുടങ്ങി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ആവേശത്തോടെയാണ് കുട്ടികള്‍ പങ്കെടുത്തത്.  സ്വ പ്രവര്‍ത്തനത്തിലൂടെ ഗണിതത്തോടുള്ള പ്രിയവും കൗതുകവും കുട്ടികളില്‍ ഊട്ടിയുറപ്പിക്കാന്‍ ഗണിതോത്സവം വഴിയൊരുക്കി. കുട്ടികള്‍ക്ക് ആഹ്ലാദ നവ്യാനുഭവം സമ്മാനിച്ച ഗണിതോത്സവത്തിന് ജിഷ ടീച്ചര്‍ നേതൃത്വം നല്‍കി.
      ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ സി.സി ഗണിതോത്സവം ഉദ്ഘാടനം ചെയ്തു. ജിഷ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ബെന്നി മാസ്റ്റര്‍, മൊയ്തീന്‍ സര്‍, ബാബൂ മാസ്റ്റര്‍, രതീഷ് ബാബു മാസ്റ്റര്‍, ശ്രീവിദ്യ ടീച്ചര്‍, അനിത ടീച്ചര്‍, ഷിന്‍സ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

   

Friday 17 March 2017

'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നാളെ
ഉപ്പള: പാറക്കട്ട എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ നാളെ, മാര്‍ച്ച് 19-ന് ഞായറാഴ്ച രാവിലെ 10-ന് 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമം. 85 വര്‍ഷം പഴക്കമുള്ള സ്‌കൂളില്‍ നിന്നും പഠനം നടത്തിയ ആയിരങ്ങളാണ് ഇന്ന് അക്ഷരമുറ്റത്ത് സംഗമിക്കുക. 1938 ലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥിയായ തൊണ്ണൂറുകാരനായ പെരങ്ങടിയിലെ മാളികയില്‍ അഹമ്മദ് മുതല്‍ കഴിഞ്ഞ വര്‍ഷത്തെ അവസാന ബാച്ചിലെ വിദ്യാര്‍ഥികള്‍ വരെ സംഗമത്തില്‍ പങ്കെടുക്കും. ഇപ്പോള്‍ ആയിരത്തോളം വിദ്യാര്‍ഥികളാണ് എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ പഠനം നടത്തുന്നത്.
    മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന വകുപ്പ് ചെയര്‍മാന്‍ ബഹ്‌റൈന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഹെഡ്മാസ്റ്റര്‍ സി.സി അനില്‍കുമാര്‍, മൂസ ഹാജി, മാളികയില്‍ അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുക്കും.

Wednesday 15 March 2017

നിങ്ങളും വരിക, നമുക്ക് വിജയിപ്പിക്കാം.
ഒരു വട്ടം കൂടി എ.ജെ.ഐ.എ.യു.പി.സ്‌കൂള്‍ തന്റെ മക്കളെ അക്ഷരമുറ്റത്തേക്ക് ക്ഷണിക്കുന്നു. കേരള സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് സ്‌കൂളിന്റെ സമഗ്ര വികസനത്തിന് കൈകോര്‍ക്കാനാണ് സ്‌കൂള്‍ ഏഴ് വര്‍ഷത്തോളം ഗര്‍ഭം ധരിച്ച തന്റെ മക്കളെ ഈ തിരുമുറ്റത്തേക്ക് ക്ഷണിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും സമീപ പ്രദേശങ്ങളിലെ ഓരോ വീടുകളിലുമെത്തി പൂര്‍വ്വ വിദ്യാര്‍ഥികളെ ക്ഷണിച്ചിരുന്നു. കൂടാതെ സമീപ പ്രദേശങ്ങളിലെ പള്ളികളിലേക്കും മറ്റും അറിയിപ്പ് അയക്കുകയും ചെയ്തിരുന്നു. നോട്ടീസ് ലഭിക്കാത്തവരായ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ഥികളും ഇതൊരു ക്ഷണമായി കരുതി 2017 മാര്‍ച്ച് 19 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് എ.ജെ.ഐ.എ.യു.പിസ്‌കൂളില്‍ നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുക്കണമെന്ന് വിനീതമായി അറിയിക്കുകയാണ്.
    എന്ന്,
    ഹെഡ്മാസ്റ്റര്‍,
    അനില്‍ കുമാര്‍ സി.സി
ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം

ഒ.എന്‍.വി കുറുപ്പിന്റെ ഒരു വട്ടം കൂടി എന്ന കവിത എ.ജെ.ഐ.എ.യു.പി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ പാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഏഴ് വര്‍ഷം ഈ അക്ഷര മുറ്റത്ത് പാറി നടന്ന കുരുന്നുകളില്‍ പലരും ഇന്ന് ജനപ്രതിനികളും നേതൃകായകരുമാണ്. ഇവര്‍ക്കെല്ലാം ആഥിത്യമരുളാന്‍ ഈ അക്ഷര മുറ്റം തയ്യാറായിക്കഴിഞ്ഞു.

ഒ.എന്‍.വിയുടെ ഒരുവട്ടം കൂടി എന്ന പൂര്‍ണ്ണമായ കവിത
ഒരു വട്ടം കൂടി എന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം (2)
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നോരാ നെല്ലി മരം ഒന്നുലുത്തുവാന്‍ മോഹം (2)

അടരുന്ന കായ് മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തു അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പും പുളിപ്പും മധുരവും
നുകരുവാന്‍ ഇപ്പോഴും മോഹം
തൊടിയിലെ കിണര്‍ വെള്ളം കോരിക്കുടിച്ച്
എന്തു മധുരം എന്നോതുവാന്‍ മോഹം (2)
ആ . . . . . . . .

ഒരു വട്ടം കൂടി ആ പുഴയുടെ തീരത്തു വെറുതെ ഇരിയ്ക്കുവാന്‍ മോഹം (2)
വെറുതെ ഇരുന്നൊരു കുയിലിന്റെ പാട്ടു കേട്ട്
എതിര്‍ പാട്ടു പാടുവാന്‍ മോഹം (2)

അതു കേള്‍ക്കേ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്‍തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം
വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം


ഒരു വട്ടം കൂടി
എ.ജെ സ്‌കൂളില്‍ ഞായറാഴ്ച പൂര്‍വ്വ വിദ്യാര്‍ഥി സംഗമം

പാറക്കട്ട: പൊതുവിദ്യാഭ്യാസ സംരക്ഷണത്തോടനുബന്ധിച്ച് നാട്ടുകാരുടെ പാറക്കട്ട ശാലയില്‍ മാര്‍ച്ച് 19ന് ഞായറാഴ്ച രാവിലെ 10.30 ന് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം. 85 വര്‍ഷം മുമ്പ് തുടങ്ങിയ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ പതിനായിരങ്ങള്‍ സംഗമിക്കുന്ന ഒരു വട്ടം കൂടി എന്ന സ്‌നേഹ സംഗമം വന്‍ വിജയമാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ സജീവമായി. ആദ്യപടിയായി സ്‌കൂളിലെ നാല്‍പതോളം അധ്യാപകര്‍ വിദ്യാര്‍ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ച് പൂര്‍വ്വ വിദ്യാര്‍ഥികളെ നേരിട്ട് ക്ഷണിച്ചു കഴിഞ്ഞു. സര്‍ക്കാര്‍് നിര്‍ദ്ധേശ പ്രകാരം സ്‌കൂളിന്റെ സമഗ്രമായ വികസനത്തിനു വേണ്ടിയുള്ള മികച്ച പ്രവര്‍ത്തനങ്ങളാണ് സ്‌കൂള്‍ മാനേജ്‌മെന്റും രക്ഷിതാക്കളും അധ്യാപകരും നടത്തി വരുന്നത്.ഐ.ടി അധിഷ്ടിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൂടി സ്മാര്‍ട്ട് ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ മഞ്ചേശ്വരം ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ കൂടി സ്മാര്‍ട്ട് ക്ലാസ് ഒരുക്കാനുള്ള തെയ്യാറെടുപ്പിലാണ് മാനേജ്‌മെന്റ്. ഈ വികസനത്തിന് മുതല്‍ കൂട്ടാവാന്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ചടുലമായ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമായതിന് വേണ്ടിയാണ് ഒരു വട്ടം കൂടി വിദ്യാര്‍ഥികള്‍ അക്ഷരമുറ്റത്തെത്തുന്നത്. 85 വര്‍ഷം മുമ്പ് തുടങ്ങിയ സ്‌കൂളിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥികള്‍ മുതല്‍ 2016 ലെ അവസാന ബാച്ചിലെ വിദ്യാര്‍ഥികള്‍ വരെ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.



(ഇനി മലയാളം വഴങ്ങാത്തവരില്ല)
ഗംഭീരമായി മലയാളത്തിളക്കത്തിന്റെ വിജയപ്രഖ്യാപനം
എ.ജെ.ഐ.എ.യു.പി സ്‌കൂളിലെ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മലയത്തിളക്കത്തിന്റെ വിജയപ്രഖ്യാപനം ക്ലാസ് റൂമില്‍ നടന്നു. തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക്‌ ഒഴിവ് ദിവസങ്ങളിലെയും മറ്റും 30 മണിക്കൂറോളം സമയമെടുത്താണ് മലയാളത്തിളക്കം പദ്ധതി നടപ്പിലാക്കിയത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിനാണ് കേരള സര്‍വ്വ ശിക്ഷാ അഭിയാന്‍  മലയാളത്തിളക്കം ആവിഷ്‌കരിച്ചത്. ശാസ്ത്രീയമായ ചേരുവകള്‍ ചേര്‍ത്ത് അതീവ ആസൂത്രിതമായാണ്  മലയാളത്തിളക്കത്തിന്റെ കരിക്കുലം സര്‍വ്വശിക്ഷാ അഭിയാന്‍ തയ്യാറാക്കിയിരിക്കുന്നത്. സ്‌കൂളിലെ സീനിയര്‍ അധ്യാപികയായ അനിത ടീച്ചര്‍ മലയാളത്തിളക്കം ക്ലാസിന് നേതൃത്വം നല്‍കി.
    സ്‌കൂള്‍ ഹാളില്‍ നടന്ന വിജയ പ്രഖ്യാപന സംഗമം സ്‌കൂള്‍ മാനേജര്‍ ജനാബ് ബഹ്‌റൈന്‍ മുഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ സി.സി പ്രഖ്യാപനം നടത്തി. അനിത ടീച്ചര്‍ സ്വാഗതം പറഞ്ഞു. ശ്രീ വിദ്യ ടീച്ചര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലയാളത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളും അരങ്ങേറി. വീണ ടീച്ചര്‍ നന്ദി പറഞ്ഞു.

Monday 13 March 2017


പാറക്കട്ട: വേനല്‍ ചൂടില്‍ നാടുരുകുമ്പോള്‍ നമ്മുടെ സ്‌കൂളിലെ സീനിയര്‍ അധ്യാപകനായ ബെന്നി മാസ്റ്റര്‍ക്ക് പറയാനുള്ളത് പ്രകൃതി വിഭവ സംരക്ഷണത്തിന്റെ പ്രവര്‍ത്തന പാഠങ്ങള്‍. ക്ലാസ് റൂമിനകത്ത് ഒതുങ്ങി നില്‍ക്കുന്ന പാഠഭാഗങ്ങളിലുപരി സര്‍വ്വര്‍ക്കും മാതൃകയാവുന്ന പ്രവര്‍ത്തനങ്ങള്‍ ജീവിതത്തിലൂടെ വരച്ചു കാണിക്കുകയാണദ്ദേഹം.
    മഴക്കാലത്ത് സംഭരിച്ച വെച്ച അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോഴും അദ്ദേഹം വീട്ടുമുറ്റത്ത് സൂക്ഷിക്കുന്നത്. ശുദ്ധമായ മഴവെള്ളം സംഭരിച്ച് വെക്കുന്നതിലൂടെ അദ്ദേഹം വേനല്‍ കാലത്തെ ജല ലഭ്യത ഉറപ്പ് വരുത്തുന്നു. സ്‌കൂളിന്റെ തൊട്ടടുത്ത പ്രദേശമായ മണ്ണംകുഴി സോങ്കാലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് അദ്ദേഹം പണി കഴിപ്പിച്ച വീട്ടിന് തൊട്ടുപിറകിലാണ് രണ്ട് ലക്ഷം രൂപയോളം രൂപ ചെലവഴിച്ച് അഞ്ച് ലക്ഷം ലിറ്റര്‍ ശേഷിയുള്ള മഴ വെള്ള സംഭരണി അദ്ദേഹം സ്ഥാപിച്ചത്. കൂടാതെ മംഗല്‍പാടി ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പത്തായിരം ലിറ്റര്‍ ശേഷിയുള്ള മഴ വെള്ള ടാങ്കും അദ്ദേഹം സ്ഥാപിച്ചു. രാജ്യം കടുത്ത വേനലിലേക്ക് നീങ്ങുമ്പോള്‍ വീട്ടാവശ്യത്തിനുള്ള വെള്ളം സംഭരിച്ച് വെച്ചതിലൂടെ സഹജീവികള്‍ക്കു കൂടി ആശ്രയമാവുകയാണദ്ദേഹം. നിരവധി പേരാണ് അദ്ദേഹത്തിന്റെ മഴവെള്ള സംഭരണിയെ കുറിച്ചറിയാനും അത് കാണാനുമായി വീട്ടിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം തുടങ്ങി വെച്ച ഈ ദൗത്യം വന്‍ വിജയമായതിനാല്‍ ഇത് പത്ത് ലക്ഷം ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണിയായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

Wednesday 1 March 2017

ഇംഗ്ലീഷ് സ്‌ക്രിപ്റ്റില്‍ മികവ് തെളിയിച്ച് എ.ജെ വിദ്യാര്‍ഥികള്‍
ഉപ്പള എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ ഇന്ന് നടന്ന ഹലോ ഇംഗ്ലീഷ്  പരിപാടിയില്‍ മികവ് തെളിയിച്ചത് വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് സ്‌ക്രിപ്റ്റ്. നിരവധി ഇംഗ്ലീഷ് പരിപാടികളുമായി നിറഞ്ഞ് നിന്ന വിദ്യാര്‍ഥികള്‍ തങ്ങള്‍ ഈ പൊതുവിദ്യാലയത്തില്‍ ഇംഗ്ലീഷിലും ഒട്ടും പിറകിലല്ലെന്ന് തെളിയിച്ചു. ഇതിന് പുറമെ ഇംഗ്ലീഷ് ഗെയ്ം, ഗ്രൂപ്പ് സോംഗ്, ക്വിസ് കോമ്പിറ്റേഷന്‍, ഇംഗ്ലീഷ് സ്പീച്ച്, റൈം, തുടങ്ങിയ ശ്രദ്ധേയമായ പരിപാടികള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റി.

'ഹലോ ഇംഗ്ലീഷി'ന് പ്രൗഢമായ തുടക്കം

മധുരം മലയാളത്തിന് പുറമേ, ഉപ്പള എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ ഹലോ ഇംഗ്ലീഷിനും ഉജ്ജ്വല തുടക്കം. പാഠ്യ
പഠ്യേതര പ്രവര്‍ത്തനങ്ങളില്‍ എന്നും ഒരു പിടി മുന്നില്‍ നില്‍ക്കുന്ന സ്‌കൂളില്‍ ഇതോടെ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യരംഗത്ത് ഉയര്‍ച്ചയിലെത്താനുള്ള ചൂണ്ട് പലകയും സൃഷ്ടിക്കപ്പെട്ടു.
    ഇന്ന് രാവിലെ സ്‌കൂള്‍ ഹാൡ നടന്ന പ്രൗഢമായ സദസ്സിലാണ് സ്‌കൂള്‍ മാനേജറായ ബഹ്‌റൈന്‍ മുഹമ്മദ് ഹാജി ഹലോ ഇംഗ്ലീഷിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എ.ജെ.ഐ സംഘം പ്രസിഡന്റ് പി.കെ മൂസ ഹാജി അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍ സി.സി, വാര്‍ഡ് മെമ്പര്‍ ആയിഷാ റഫീഖ്, എ.ജെ.ഐ സംഘം ജന. സെക്രട്ടറി മാളിക അബ്ദുല്ല, മതര്‍ പി.ടി.എ പ്രസിഡന്റ് റംല, മഞ്ചേശ്വരം ബി.ആര്‍.സി ട്രൈനര്‍ സുജാത ടീച്ചര്‍, അധ്യാപകരായ ശ്രീവിദ്യ, ബെന്നി തോംപുന്നയില്‍, അനിത, മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. വിവിധ ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഇംഗ്ലീഷിലുള്ള കലാ പ്രകടനങ്ങള്‍ ഹലോ ഇംഗ്ലീഷിന്റെ മാറ്റ് വര്‍ദ്ധിപ്പിച്ചു. രതീഷ് ബാബു മാസ്റ്റര്‍ സ്വാഗതവും രേണുക പി.ജി നന്ദിയും പറഞ്ഞു.