തത്സമയ വാര്‍ത്തകള്‍

സ്‌കൂള്‍ ഗണിതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.......

മാര്‍ച്ച് 19 ന് ഞായറാഴ്ച രാവില 10ന് സ്‌കൂളില്‍ നടക്കുന്ന 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലേക്ക് സ്വാഗതം 2017-18 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നു.

Wednesday 15 February 2017

കുരുന്നുകള്‍ക്ക് എ.ജെ.ഐ.എ.യു.പിസ്‌കൂളിലേക്ക് സ്വാഗതം....
പൊതുവിദ്യാഭ്യാസങ്ങള്‍ക്ക് മികവിന്റെ മാതൃകകള്‍ മാത്രം സമ്മാനിച്ച എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചു. എല്‍.കെ.ജി, ഒന്ന് ക്ലാസ് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം. മാര്‍ച്ച് 31 ന് മുമ്പായി അഡ്മിഷന്‍ നേടുന്നവര്‍ക്ക് പഠനാവശ്യങ്ങള്‍ക്കുള്ള സംവിധാനങ്ങളും സാമഗ്രികളും മാനേജ്‌മെന്റ് സൗജന്യമായി നല്‍കും.
    നാടിന്റെ നാനാ തലങ്ങളില്‍ നിരവധി വ്യക്തി മുദ്രകള്‍ പതിപ്പിച്ച സ്‌കൂളില്‍ വരും വര്‍ഷം ഐ.ടി അധിഷ്ടിത വിദ്യാഭ്യാസത്തോടു കൂടിയ സ്മാര്‍ട്ട് ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി മൂന്ന് നിലയുള്ള പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരികയാണ്. വരുന്ന അധ്യയന വര്‍ഷം മുതല്‍ പുതിയ കെട്ടിടം ഉപയോഗപ്പെടുത്താന്‍ സാധ്യമാവുമെന്നാണ് കരുതുന്നത്. സ്മാര്‍ട്ട് ക്ലാസ് ആരംഭിക്കലോടു കൂടി അത് പൊതുവിദ്യാഭ്യാസ മേഖലയില്‍ എന്നും കാലത്തിനൊപ്പം സഞ്ചരിക്കുന്ന സ്‌കൂളിന്റെ ചരിത്രത്തില്‍ പുതിയ പൊന്‍തൂവലാവും. കാസര്‍കോടിന്റെ പ്രിയപ്പെട്ട കവി ടി ഉബൈദടക്കം പഠനം നടത്തിയ എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ 85 വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ പഠന പാഠ്യേതര പുരോഗതിക്കായി മികച്ച പരിഗണനയാണ് മാനേജ്‌മെന്റും അധ്യാപകരും പി.ടി.എ കമ്മിറ്റിയും നല്‍കുന്നത്.


No comments:

Post a Comment