തത്സമയ വാര്‍ത്തകള്‍

സ്‌കൂള്‍ ഗണിതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.......

മാര്‍ച്ച് 19 ന് ഞായറാഴ്ച രാവില 10ന് സ്‌കൂളില്‍ നടക്കുന്ന 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലേക്ക് സ്വാഗതം 2017-18 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നു.

Saturday 18 March 2017


ഗണിതം വിനോദമാക്കി വിദ്യാര്‍ഥികള്‍
(എ.ജെ
ഐ.എ.യു.പിസ്‌കൂളില്‍ ഗണിതോത്സവത്തിന് ഉജ്ജ്വല തുടക്കം)
കടിച്ചാല്‍ പൊട്ടാത്ത കണക്കുകള്‍ എ.ജെ.ഐ.എ.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ആയാസരഹിതമാക്കി സ്‌കൂളില്‍ ഗണിത ക്ലബ്ബിന്റെ ഗണിതോത്സവം. വിനോദത്തിലൂടെ ഗണിതം ആര്‍ജ്ജിച്ചെടുക്കുന്നതിനായി യു.പി വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ ഏകദിന ഗണിത പഠന ഉത്സവം കുട്ടികളുടെ മികച്ച സര്‍ഗ ശേഷിയാണ് പ്രകടമാക്കിയത്.
       വിദ്യാര്‍ഥികളും അധ്യാപകരും തയ്യാറാക്കിയ ഗണിത രൂപങ്ങള്‍ കൊണ്ടുള്ള അലങ്കാര പ്രദര്‍ശനവും ചിത്രങ്ങളും സ്‌കൂളിനെ ഉത്സവഛായയിലാക്കി. ജ്യാമിതി, ഒറിഗാമി, മെട്രിക്, പഠനോപകരണ നിര്‍മ്മാണം, വിവര സാങ്കേതികവിദ്യ, ഗണിത കേളി, കഥ, പാട്ട്, പസില്‍ തുടങ്ങി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ആവേശത്തോടെയാണ് കുട്ടികള്‍ പങ്കെടുത്തത്.  സ്വ പ്രവര്‍ത്തനത്തിലൂടെ ഗണിതത്തോടുള്ള പ്രിയവും കൗതുകവും കുട്ടികളില്‍ ഊട്ടിയുറപ്പിക്കാന്‍ ഗണിതോത്സവം വഴിയൊരുക്കി. കുട്ടികള്‍ക്ക് ആഹ്ലാദ നവ്യാനുഭവം സമ്മാനിച്ച ഗണിതോത്സവത്തിന് ജിഷ ടീച്ചര്‍ നേതൃത്വം നല്‍കി.
      ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ സി.സി ഗണിതോത്സവം ഉദ്ഘാടനം ചെയ്തു. ജിഷ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ബെന്നി മാസ്റ്റര്‍, മൊയ്തീന്‍ സര്‍, ബാബൂ മാസ്റ്റര്‍, രതീഷ് ബാബു മാസ്റ്റര്‍, ശ്രീവിദ്യ ടീച്ചര്‍, അനിത ടീച്ചര്‍, ഷിന്‍സ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

   






























No comments:

Post a Comment