തത്സമയ വാര്‍ത്തകള്‍

സ്‌കൂള്‍ ഗണിതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.......

മാര്‍ച്ച് 19 ന് ഞായറാഴ്ച രാവില 10ന് സ്‌കൂളില്‍ നടക്കുന്ന 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലേക്ക് സ്വാഗതം 2017-18 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നു.

Monday 20 March 2017

സ്‌കൂളിന്റെ സമഗ്ര വികസനത്തിന് 10 കോടി രൂപയുടെ പദ്ധതി 
ഉപ്പള: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബ്ധിച്ച് എ.ജെ.ഐ.എ.യു.പി സ്‌കൂളില്‍ വിളിച്ചു കൂട്ടിയ പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ടത് 10 കോടി രൂപയുടെ സമഗ്ര പദ്ധതി. രണ്ട് കയ്യും നീട്ടിയാണ് പുതിയ കമ്മിറ്റിയും നിറഞ്ഞ സദസ്സും ഇത് സ്വീകരിച്ചത്. സ്‌കൂളിന് മുറ്റത്തുള്ള 1200 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് ഇന്റര്‍ലോക്ക് ചെയ്യുക, ക്ലാസ് റൂമുകള്‍ ടൈലിംഗ് ചെയ്യുക, ഡൈനിംഗ് ഹാള്‍, സ്വിമ്മിംഗ് പൂള്‍, മോഡേണ്‍ കിച്ചണ്‍ തുടങ്ങിയവ നിര്‍മിക്കുക, വെയ്‌സ്റ്റ് മെറ്റീരിയല്‍ ട്രീറ്റ്‌മെന്റ് പ്ലാന്‍, ഓഡിറ്റോറിയം, പൂന്തോട്ടം, കിച്ചണ്‍ ബയോഗ്യാസ് പ്ലാന്റ്, ഫ്‌ളാഗ് പോസ്റ്റ്, 40 ആധുനിക ശുചി മുറികള്‍, കുട്ടികളുടെ പാര്‍ക്ക്, മഴ വെള്ള സംഭരണി, സ്റ്റേജ്, തുടങ്ങിയവ സ്ഥാപിക്കുക, അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് 12 ക്ലാസ് റൂമുകള്‍ സമഗ്രമായി വികസിപ്പിച്ചെടുക്കുക, സി.സി.ടി.വി ക്യാമറകള്‍ ഫിറ്റ് ചെയ്യുക, സ്‌കൂള്‍ ചുമരുകള്‍ പൈന്റ് ചെയ്യുക, സ്‌കൂള്‍ ഗ്രൗണ്‍് റൂഫ് ചെയ്യുക, പ്രൊജക്ടര്‍ സിസ്റ്റം ഉപയോഗിച്ചുള്ള 10 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സംവിധാനിക്കുക, എല്ലാ ക്ലാസുകളിലേക്കുമായി മുപ്പതോളം ലാപ്‌ടോപുകള്‍ വാങ്ങുക, 500 ചെയറുകള്‍, ലൈബ്രറി റൂമുകള്‍, ലാബ തുടങ്ങിയവ നവീകരിക്കുക, ഒന്നാം ക്ലാസ് ഒന്നാന്തരമാക്കുക തുടങ്ങിയ പദ്ധതികള്‍ക്ക് 10 കോടിയോളം രൂപയാണ് പ്രതീക്ഷിക്കുന്നത്.
    ഇതൊരു സാധാരണ പദ്ധതിയല്ലെന്നും കടലാസില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും കാണേണ്ടവരെയെല്ലാം കണ്ടെത്തി ഏതറ്റം വരെ പോയും ഈ പദ്ധതിയുടെ നടത്തിപ്പിന് കമ്മിറ്റി സജ്ജമാണെന്നും അതിന്റെ പ്രതിഫലനം കുട്ടികളുടെ വികസനത്തിന് ഉപയുക്തമാക്കുമെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പൂര്‍വ്വ വിദ്യാര്‍ഥി കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അബ്ബാസ് ഹാജിയുടെ വാക്ക് വന്‍ കരഘോഷത്തോടെയാണ് സദസ്സ് എതിരേറ്റത്.








No comments:

Post a Comment