തത്സമയ വാര്‍ത്തകള്‍

സ്‌കൂള്‍ ഗണിതോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച എ.ജെ.ഐ.എ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങള്‍.......

മാര്‍ച്ച് 19 ന് ഞായറാഴ്ച രാവില 10ന് സ്‌കൂളില്‍ നടക്കുന്ന 'ഒരു വട്ടം കൂടി' പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തിലേക്ക് സ്വാഗതം 2017-18 വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നു.

Monday 13 March 2017


പാറക്കട്ട: വേനല്‍ ചൂടില്‍ നാടുരുകുമ്പോള്‍ നമ്മുടെ സ്‌കൂളിലെ സീനിയര്‍ അധ്യാപകനായ ബെന്നി മാസ്റ്റര്‍ക്ക് പറയാനുള്ളത് പ്രകൃതി വിഭവ സംരക്ഷണത്തിന്റെ പ്രവര്‍ത്തന പാഠങ്ങള്‍. ക്ലാസ് റൂമിനകത്ത് ഒതുങ്ങി നില്‍ക്കുന്ന പാഠഭാഗങ്ങളിലുപരി സര്‍വ്വര്‍ക്കും മാതൃകയാവുന്ന പ്രവര്‍ത്തനങ്ങള്‍ ജീവിതത്തിലൂടെ വരച്ചു കാണിക്കുകയാണദ്ദേഹം.
    മഴക്കാലത്ത് സംഭരിച്ച വെച്ച അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോഴും അദ്ദേഹം വീട്ടുമുറ്റത്ത് സൂക്ഷിക്കുന്നത്. ശുദ്ധമായ മഴവെള്ളം സംഭരിച്ച് വെക്കുന്നതിലൂടെ അദ്ദേഹം വേനല്‍ കാലത്തെ ജല ലഭ്യത ഉറപ്പ് വരുത്തുന്നു. സ്‌കൂളിന്റെ തൊട്ടടുത്ത പ്രദേശമായ മണ്ണംകുഴി സോങ്കാലിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് അദ്ദേഹം പണി കഴിപ്പിച്ച വീട്ടിന് തൊട്ടുപിറകിലാണ് രണ്ട് ലക്ഷം രൂപയോളം രൂപ ചെലവഴിച്ച് അഞ്ച് ലക്ഷം ലിറ്റര്‍ ശേഷിയുള്ള മഴ വെള്ള സംഭരണി അദ്ദേഹം സ്ഥാപിച്ചത്. കൂടാതെ മംഗല്‍പാടി ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പത്തായിരം ലിറ്റര്‍ ശേഷിയുള്ള മഴ വെള്ള ടാങ്കും അദ്ദേഹം സ്ഥാപിച്ചു. രാജ്യം കടുത്ത വേനലിലേക്ക് നീങ്ങുമ്പോള്‍ വീട്ടാവശ്യത്തിനുള്ള വെള്ളം സംഭരിച്ച് വെച്ചതിലൂടെ സഹജീവികള്‍ക്കു കൂടി ആശ്രയമാവുകയാണദ്ദേഹം. നിരവധി പേരാണ് അദ്ദേഹത്തിന്റെ മഴവെള്ള സംഭരണിയെ കുറിച്ചറിയാനും അത് കാണാനുമായി വീട്ടിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം തുടങ്ങി വെച്ച ഈ ദൗത്യം വന്‍ വിജയമായതിനാല്‍ ഇത് പത്ത് ലക്ഷം ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണിയായി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.

No comments:

Post a Comment